കെ എസ് ആർ ടി സി ഡ്രൈവറെ കത്തികൊണ്ട് കുത്താൻ ശ്രമം, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പെരിന്തല്‍മണ്ണ: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്യൂട്ടിക്ക് എത്തിയ ഡ്രൈവറെ കത്തികൊണ്ട് കുത്താന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍ പുലാമന്തോള്‍ തിരുത്ത് സ്വദേശി തോട്ടും പള്ളത്ത് സുനില്‍ (40) നെയാണ് പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ആളെ ഇറക്കാനായി എത്തിയ ഓട്ടോ ഡ്രൈവര്‍ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചത്. പ്രതിയായ പാണ്ടിക്കാട് കൊടശ്ശേരി കൊണ്ടേങ്ങാടന്‍ അബ്ദുല്‍ റഷീദി (49) നെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.
ഇന്ന് രാവിലെ അഞ്ചുമണിക്ക് എറണാകുളത്തേക്ക് സര്‍വീസ് പോകുന്നതിനായി പുലാമന്തോളില്‍ നിന്നും സ്വന്തം കാറില്‍ എത്തിയപ്പോള്‍ ഡിപ്പോയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി ഓട്ടോ മാറ്റി ഇടാന്‍ പറഞ്ഞതില്‍ പ്രകോപിതനായ ഓട്ടോ ഡ്രൈവര്‍ കത്തിയെടുത്ത് കുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ സുനില്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 4.45നാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ ഓട്ടോ അകത്തു കയറ്റി ആളെ ഇറക്കിയ ശേഷം ഒരാളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുനില്‍ കാറുമായി എത്തുന്നത്. കുറച്ചു സമയം കാത്തു നിന്നെങ്കിലും ബസെടുക്കാനുള്ള വിളി വന്നപ്പോള്‍ സുനില്‍ ഓട്ടോ മാറ്റാനായി ഹോണടിച്ചു. ഹോണടിച്ചതാണ് ഓട്ടോ ഡ്രൈവറെ പ്രകോപിതനാക്കിയത്.
കത്തിയുമായി കുത്താനെത്തിയ ഓട്ടോ ഡ്രൈവറുടെ കയ്യില്‍ സുനില്‍ സര്വ്വശക്കിയുമെടുത്തു പിടിച്ചു നിര്‍ത്തി. സംയമനം കൈവിടാതെ അവസരോചിതമായി ആളുകള്‍ വരുന്നത് വരെ കത്തിയുള്ള കൈ പിടിച്ചു നിര്‍ത്തിയ സുനിലിനെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഗിരീഷും ഡ്രൈവര്‍ ഷംസുദ്ധീനും ചേര്‍ന്ന് രക്ഷപ്പെടുത്തുകയും പൊലീസില്‍ വിവരമറിക്കുകയും ചെയ്തു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
വധശ്രമ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി തടവിലാക്കി
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി