വധശ്രമ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി തടവിലാക്കി

വധശ്രമ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി തടവിലാക്കി

പാണ്ടിക്കാട് : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി സിയാദിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് ആമക്കാട് സ്വദ്വേശി പാലപ്ര വീട്ടിൽ സിയാദ് (29) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്.

രണ്ട് മാസം മുമ്പ് വധശ്രമ കേസ്സിൽ അറസ്റ്റിലായ ടിയാൻ ജയിലിൽ കഴിഞ്ഞുവരവെയാണ് ടിയാനെതിരെ കാപ്പ ചുമത്തിയത്. വധശ്രമം, തടഞ്ഞ് നിർത്തി കഠിനമായി ദേഹോപദ്രവം ഏല്പിക്കൽ, മാരകായുധങ്ങൾ കൈവശം വെക്കുക, ചതിചെയ്ത് പണം തട്ടിയെടുക്കുക, മോഷണം, വസ്തുവകകൾക്ക് നാശനഷ്ടം വരുത്തൽ, തട്ടികൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് പണം തട്ടിയെടുക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് സിയാദ്. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി. ആറു മാസത്തേക്കാണ് തടവ്.

ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും, ജില്ലയിൽ ഈ വർഷം നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായിട്ടുള്ള 16 പേരെ കാപ്പ നിയമപ്രകാരം തടവിലാക്കുകയും, 45 പേർക്കെതിരെ കാപ്പ ചുമത്തി നാടുകടത്തിയും സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയും ഉള്ള നടപടികൾ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അടുത്ത ഞായറാഴ്ച്ച വിവാഹം നടക്കാനിരുന്ന എടപ്പാളിലെ പ്രവാസി യുവാവ് മരിച്ചു

Sharing is caring!