വയറിളക്കത്തെ പ്രതിരോധിക്കാന്‍ ജില്ലയില്‍ സ്റ്റോപ്പ് ഡയേറിയ കാംപയിന്; കൈകഴുകാനും മാസ്ക് ധരിക്കാനും നിര്‍ദേശം
മലപ്പുറം: വിദ്യാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും കൈകഴുകാനുള്ള സോപ്പ് നിര്‍ബന്ധമായും ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര് വിനോദ് നിര്‍ദേശിച്ചു. കൈകഴുകുന്ന ശീലം ഉള്‍പ്പെടെ വ്യക്തിശുചിത്വം പാലിക്കാത്തത് വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതായും കളക്ടര്‍ പറഞ്ഞു. സ്റ്റോപ്പ് ഡയേറിയ കാംപയിന്റെ ഭാഗമായി കളക്ടറേറ്റില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ടാസ്ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ആഘോഷച്ചടങ്ങുകളില്‍ നിന്ന് വെല്‍കം ഡ്രിങ്ക് പൂര്‍ണമായും ഒഴിവാക്കണമെന്നും കളക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടരുന്നതിന് വെല്‍കം ഡ്രിങ്ക് കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ പഠനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തിളപ്പിക്കാത്ത വെള്ളവും ഭക്ഷ്യയോഗ്യമല്ലാത്ത ഐസും ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. പകര്‍ച്ച വ്യാധികള്‍ പടരുന്നതിന് ആഘോഷവേളകള്‍ കാരണമാകരുതെന്ന് കളക്ടര്‍ പറഞ്ഞു.
പകര്‍ച്ചപ്പനി സാധ്യത നിലനില്‍ക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മാസ്ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം. സ്കൂള്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കാന് ജില്ലാ ടാസ്ക് ഫോഴ്സ് ഇനീഷ്യേറ്റിവ് തീരുമാനിച്ചു. പകര്‍ച്ചപ്പനി പടരുന്നത് തടയാന്‍ ഫലപ്രദമായ മാര്‍ഗം എന്ന നിലയ്ക്കാണ് മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. ജില്ലയില്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ ഊര്‍ജിതമാക്കുന്നതിന് കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ജില്ലാ ടാസ്ക് ഫോഴ്സ് ഇനീഷ്യേറ്റിവ് യോഗം തീരുമാനിച്ചു. സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ നല്കുമ്പോള് പ്രതിരോധ കുത്തിവെയ്പ്പിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന വിധത്തില്‍ അപേക്ഷാഫോറത്തില്‍ കോളം ഉള്‍പ്പെടുത്തും. വാക്സിനേഷന് എടുക്കാത്ത കുട്ടികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇത് സഹായകമാവുമെന്നും അപേക്ഷാഫോറം അതനുസരിച്ച് പരിഷ്കരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മൈസൂരിൽ ബൈക്കപകടത്തിൽ എടവണ്ണ സ്വദേശിയായ വിദ്യാർഥി മരിച്ചു
അസി. കളക്ടര്‍ വി.എം ആര്യ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര് രേണുക, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. ഹന്ന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിന്‍, ആര്.സി.എച്ച് ഓഫീസര്‍ ഡോ.എന്‍.എന്‍ പമീലി, ലോകാരോഗ്യസംഘടനയുടെ ജില്ലയിലെ പ്രതിനിധികളായ ഡോ.ആര് സന്തോഷ്, ഡോ. ആശ രാഘവന്, മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ (ഇന്‍ ചാര്‍ജ്) ഡോ.കെ.കെ ഉഷ, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ.ജയകൃഷ്ണന്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, എം.ഇ.എസ് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗത്തെ പ്രതിനിധീകരിച്ച് ഡോ.മുബാറക് സാനി, വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]