മൈസൂരിൽ ബൈക്കപകടത്തിൽ എടവണ്ണ സ്വദേശിയായ വിദ്യാർഥി മരിച്ചു

മൈസൂരിൽ ബൈക്കപകടത്തിൽ എടവണ്ണ സ്വദേശിയായ വിദ്യാർഥി മരിച്ചു

എടവണ്ണ: മൈസൂർ നഞ്ചൻകോടിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. എടവണ്ണ പത്തപ്പിരിയം എടപ്പലത്ത്കുണ്ട് ചെമ്മിണിക്കരയിലെ റിട്ട. അധ്യാപകൻ ജ്യോതിസ് വീട്ടിൽ കെ. ആർ ജ്യോതിപ്രകാശ് – മഞ്ചേരി മെഡിക്കൽ കോളജിലെ റിട്ട.നഴ്സിംഗ് സൂപ്രണ്ട് സി.പ്രജിത ദമ്പതികളുടെ മകൻ ശരത് പ്രകാശ് (22) ആണ് മരിച്ചത്.

മൈസൂരിൽ അവസാന വർഷ ബി.എസ്.സി നഴ്സിങ്ങ് വിദ്യാർത്ഥിയായ ശരത് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നഞ്ചൻകോട് വെച്ച് ബൈക്കപകടത്തിൽ മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശിയായ സുഹൃത്ത് നിസാര പരുക്കോടെ രക്ഷപ്പെട്ടു. സഹോദരൻ: ശ്യാം പ്രകാശ് (അയർലെൻ്റ്). സംസ്കാരം തിങ്കൾ വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

അടുത്ത ഞായറാഴ്ച്ച വിവാഹം നടക്കാനിരുന്ന എടപ്പാളിലെ പ്രവാസി യുവാവ് മരിച്ചു

 

Sharing is caring!