പ്രാദേശിക ഭരണകൂടങ്ങളെ നിശ്ചലമാക്കുന്നത് വികസന മുരടിപ്പിന് വഴി തെളിയിക്കും; മുജീബ് കാടേരി

പ്രാദേശിക ഭരണകൂടങ്ങളെ നിശ്ചലമാക്കുന്നത് വികസന മുരടിപ്പിന് വഴി തെളിയിക്കും; മുജീബ് കാടേരി

മലപ്പുറം: കേരളത്തിന്റെ വികസനരംഗത്ത് വലിയ സംഭാവനകൾ നൽകിവരുന്ന പ്രാദേശിക ഭരണകൂടങ്ങൾക്ക് പദ്ധതി വിഹിതം വെട്ടിക്കുറച്ചും,പദ്ധതികൾ പാതിവഴിയിൽ നിശ്ചലമാക്കിയും, സംസ്ഥാന സർക്കാർ തുടരുന്ന സമീപനം വഴി കേരളത്തിൻ്റെ പ്രാദേശിക വികസന വികസനം നിശ്ചലമാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും, നഗരസഭ ചെയർമാനുമായ മുജീബ് കാടേരി പറഞ്ഞു. മലപ്പുറത്ത് ലോക്കൽ സെൽഫ് ഗവൺമെൻ്റ് ലീഗ് സംഘടിപ്പിച്ച ഒപ്പു മതിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാദേശിക ഭരണകൂടങ്ങൾക്ക് വികസനത്തിന് അവസരം നൽകിയെങ്കിൽ മാത്രമേ അടിസ്ഥാന മേഖലകളിൽ ചലനം സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. ത്രിതല പഞ്ചായത്തുകൾക്ക് അനുവദിക്കേണ്ട പദ്ധതി വിഹിതങ്ങൾ യാതൊരു മുന്നറിയിപ്പും കൂടാതെ സാമ്പത്തിക വർഷത്തിൻ്റെ അവസാനം വെട്ടിക്കുറക്കുക വഴി പ്രാദേശിക ഭരണകൂടങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സർക്കാർ തള്ളിവിട്ടത്. വികസന പ്രവർത്തനങ്ങൾ നിശ്ചലമാകുന്നതിനും സാധാരണക്കാരുടെ സങ്കൽപ്പങ്ങൾ തകർക്കുന്നതിനുമാണ് സംസ്ഥാന സർക്കാരിൻ്റെ നടപടിമൂലം വഴിവെച്ചത്. കേന്ദ്രത്തിൽ നിന്ന് ലഭിച്ച പണം പോലും സമയബന്ധിതമായി ചെലവഴിക്കാതെ സംസ്ഥാന സർക്കാർ വലിയ വീഴ്ചയാണ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ അബ്ദുൽ ഹക്കീം, പരി അബ്ദുൽ ഹമീദ്, മറിയുമ്മ ശരീഫ് കോണോത്തൊടി, സി.പി ആയിഷാബി, കൗൺസിലർമാരായ സി.കെ സഹീർ, സജീർ കളപ്പാടൻ, ശിഹാബ് മൊടയങ്ങാടൻ, മഹമൂദ് കോതേങ്ങൽ, സുഹൈൽ ഇടവഴിക്കൽ, ഷാഫി മൂഴിക്കൽ, ബിനു രവികുമാർ, ആമിന അഷ്റഫ് പാറച്ചോടൻ, ഖദീജ മുസ്‌ലിയാരകത്ത്, നാണത്ത് സമീറ മുസ്തഫ, റസീന സഫീർ ഉലുവാൻ, റിനു സെമീർ, ജുമൈല ജലീൽ, ഇ.പി സൽമ ടീച്ചർ, ആയിഷാബി ഉമ്മർ എന്നിവർ സംബന്ധിച്ചു.

 

Sharing is caring!