വടകരയിൽ മത്സ്യബന്ധനത്തിന് പോയ ചേളാരിയിലെ മത്സ്യത്തൊഴിലാളി കടലിൽ മുങ്ങി മരിച്ചു

വടകരയിൽ മത്സ്യബന്ധനത്തിന് പോയ ചേളാരിയിലെ മത്സ്യത്തൊഴിലാളി കടലിൽ മുങ്ങി മരിച്ചു

തിരൂരങ്ങാടി: കോട്ടത്തുരുത്തി പുഴയിൽ മീൻപിടിക്കാനായി വല വീശുമ്പോൾ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായ ചേളാരി സ്വദേശി മരിച്ചു. ചേളാരി സ്വദേശി മുഹമ്മദ്‌ ഷാഫിയാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 8നാണ് സംഭവം. മലപ്പുറം ചേളാരിയിൽനിന്ന് 5 പേരടങ്ങിയ സംഘത്തിനൊപ്പമാണ് ഷാഫി ഉണ്ടായിരുന്നത്. ‍മീൻ പിടിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽ കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും മറ്റ് മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.

മത്സ്യബന്ധനം നടത്തുന്നതിനിടയിൽ വല കടലിലേക്ക് ആഴ്ന്നു വലിക്കാൻ ശ്രമിക്കുമ്പോഴാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന ആൾ കടലിലിറങ്ങി കയർ നൽകി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പടുത്താൻ അടുത്തെത്തുമ്പോഴേക്കും ഷാഫി മുങ്ങിപ്പോകുകയായിരുന്നു.

വിവാഹലോചന മുടക്കിയെന്നാരോപിച്ച് കോട്ടക്കലിൽ വൃദ്ധന് ക്രൂരമർദനം

Sharing is caring!