കുറ്റിപ്പുറത്ത് ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കുറ്റിപ്പുറത്ത് ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കുറ്റിപ്പുറം: കഴിഞ്ഞ ചൊവ്വാഴ്ച്ച കുറ്റിപ്പുറത്ത്‌ വെച്ച്‌ ബുള്ളറ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ബുള്ളറ്റ് ഓടിച്ചിരുന്നു ആലിങ്ങൽ ചെറിയസ്കൂൾ ഭാഗത്ത്‌ താമസിക്കുന്ന മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാത്രി 8 മണിയോടെ കഴുതല്ലൂർ സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കുഞ്ഞു മുഹമ്മദ് (42) പരുക്കുകളോടെ ചികിൽസയിലാണ്. ഇരുവരേയും വിദ​ഗ്ധ ചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. അപകടം നടക്കുന്നതിന് നാലു ദിവസം മുമ്പാണ് പ്രവാസിയായ ഫൈസൽ നാട്ടിലെത്തിയത്.

ബസിന് മുന്നിൽ വടിവാൾ വീശി വാഹനമോടിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

Sharing is caring!