ബസിന് മുന്നിൽ വടിവാൾ വീശി വാഹനമോടിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ സൈഡ് തരാതിരുന്നതിനെ തുടര്‍ന്ന് ഹോണ്‍ മുഴക്കിയ സ്വകാര്യ ബസ്സിന് മുന്നില്‍ വടിവാള്‍ വീശിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ പോലീസിന്റെ പിടിയിലായി. വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
വാള്‍ മൂര്‍ച്ച കൂട്ടാന്‍ വേണ്ടി കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഷംസുദ്ദീന്‍ പോലീസിന് നല്‍കിയ മൊഴി. ഇതിനിടെ ബസ് പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പിന്നാലെ വന്നു. അതിന്റെ ദേഷ്യത്തിലാണ് താന്‍ വടിവാള്‍ വീശിയതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. കൊണ്ടോട്ടിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിന് മുന്നിലുണ്ടായിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ ആണ് വടിവാള്‍ വീശിയത്. സംഭവത്തില്‍ ബസ് ജീവനക്കാര്‍ കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ബസ്സിന് മുമ്പില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്ന് വടിവാള്‍ വീശുന്നതിന്റെ ദൃശ്യം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സ്‌റ്റോപ്പില്‍ ആളെ ഇറക്കുന്നതിന് ബസ് നിര്‍ത്തിയപ്പോഴാണ് ഓട്ടോ മുന്നില്‍ കയറിയത്. തുടര്‍ന്ന് സൈഡ് നല്‍കാതെ തടസമുണ്ടാക്കി. ഓട്ടോ മാര്‍ഗം മുടക്കിയതോടെ ബസ് ഡ്രൈവര്‍ ഹോണ്‍ മുഴക്കി. ഇതോടെയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ വടിവാള്‍ വീശിയത്. കൊണ്ടോട്ടി മുതല്‍ കൊളപ്പുറം വരെ ഏകദേശം മൂന്നു കിലോമീറ്ററോളം ഇത്തരത്തില്‍ വടിവാള്‍ വീശി സൈഡ് നല്‍കാതെയാണ് ഷംസുദ്ദീന്‍ ഓട്ടോറിക്ഷ ഓടിച്ചത്.
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സഹകരണ ആശുപത്രിയായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രി
നേരത്തെ ഷംസുദ്ദീൻ മയക്കു മരുന്ന് കേസിൽ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഓട്ടോ ഓടിച്ച സമയത്ത് മദ്യപിച്ചതായും മൊഴി നൽകിയതായി അറിയുന്നു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]