സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സഹകരണ ആശുപത്രിയായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രി
മലപ്പുറം: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സഹകരണ ആശുപത്രിക്കുള്ള കേരള സർക്കാറിന്റെ അവാർഡ് മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക്. സംസ്ഥാനത്ത് സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന 73 സഹകരണ ആശുപത്രികളുടെ പ്രവർത്തനം വിലയിരുത്തിയാണ് രണ്ടാം സ്ഥാനത്തോടെ മികച്ച സഹകരണ ആശുപത്രിയായി പി എം എസ് എ പൂക്കോയ തങ്ങൾ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയെ തെരഞ്ഞെടുത്തത്.
സംസ്ഥാനത്തെ അലോപ്പതി മേഖലയിൽ തുടർച്ചയായി മൂന്നുവർഷം ഏറ്റവും ഉയർന്ന ഡിവിഡന്റ് ഓഹരി ഉടമകൾക്ക് നൽകിയത് (ഓഹരി ഉടമകൾക്ക് 11% ഡിവിഡന്റും 5% ചികിത്സ ബെനെഫിറ്റും തുടർച്ചയായി നൽകിവരുന്നു), വായ്പകൾ ഇല്ലാതെ ഓഹരി സമാഹരണത്തിലൂടെ മൂന്നുവർഷം തുടർച്ചയായി വികസന പ്രവർത്തനം നടത്തിയത്, മിതമായ നിരക്കിൽ ഗുണമേന്മയുള്ള ചികിത്സ സാധാരണക്കാർക്ക് ലഭ്യമാക്കിയത്, ചികിത്സക്കെതുന്നവരുടെ എണ്ണം ഉയർത്തിയത്, പാലിയേറ്റീവ് ഹോം കെയർ ഹൃദ്രോഗ വിഭാഗം ഉൾപ്പെടെയുള്ള സൂപ്പർ സ്പെഷാലിറ്റി ചികിത്സ ജില്ലാ ആസ്ഥാനത്ത് ഒരുക്കിയത്, സ്ഥിരമായ സാമ്പത്തിക അച്ചടക്കം കൊണ്ടുവന്നത്, ആശുപത്രിയുടെ ക്ലാസിഫിക്കേഷനും ഓഡിറ്റ് ക്ലാസിഫിക്കേഷനും ഉയർത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സംസ്ഥാന സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഐ എ എസ് നേതൃത്വം നൽകിയ ജൂറി പി എം എസ് എ മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയെ തെരഞ്ഞെടുത്തത്.
50000 രൂപയും പ്രശംസ പത്രവും ഉപഹാരവും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്ന് ആശുപത്രിക്ക് വേണ്ടി സെക്രട്ടറി സഹീർ കാലടി ഭരണസമിതി അംഗങ്ങളായ സി അബ്ദുനാസർ, അഡ്വ. റജീന പി കെ, കദീജ പി ടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ആസൂത്രിതവും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ആശുപത്രിക്ക് മികച്ച നേട്ടം കൊയ്യാനായതെന്ന് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, വൈസ് പ്രസിഡന്റ് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ മേഖലകളിലും ചികിത്സാ സംവിധാനമൊരുക്കാനുള്ള പദ്ധതികള്‍ നടന്നു വരികയാണ്. ഇന്‍കെല്‍ സിറ്റിയില്‍ ക്ലിനിക്ക് ആരംഭിച്ചു കഴിഞ്ഞു. കരുവാരക്കുണ്ട് 150 ബെഡുള്ള ആശുപത്രി സമുച്ചയം നിര്‍മാണത്തിലിരിക്കുയാണ്. ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പാരമെഡിക്കല്‍ കോഴ്‌സുകളും ആരംഭിച്ചിട്ടുണ്ട്. ഇത്തരം വികസനോത്മുഖ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും പിന്തുണയുമാണ് സര്‍ക്കാറില്‍ നിന്നു ലഭിച്ച അവാര്‍ഡെന്നും ഭരണസമിതി വ്യക്തമാക്കി.
കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം കൈമാറി
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]