നിലമ്പൂരിൽ നിന്നുള്ള ട്രെയിനുകളുടെ കോച്ചുകൾ വർധിപ്പിക്കാതെ റെയിൽവേ

നിലമ്പൂർ: നിലമ്പൂർ- ഷൊർണൂർ പാതയില്‍ ഓടുന്ന ട്രെയിനുകളില്‍ കോച്ചുകള്‍ വർധിപ്പിക്കണം എന്നാവശ്യത്തിന് പരിഹാരമായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ ട്രെയിനുകളില്‍ ഒന്നു മുതല്‍ മൂന്നു വരെ കോച്ചുകള്‍ വർധിപ്പിച്ചപ്പോഴും തിരക്കേറിയ നിലമ്പൂർ പാതയിലെ ട്രെയിനുകളെ പാടെ അവഗണിച്ചതായാണ് പരാതി.
നിലമ്പൂർ പാതയിലെ ഏക ദീർഘദൂര ട്രെയിനായ തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്‌പ്രസിലെങ്കിലും ഒരു കോച്ച് വർധിപ്പിക്കണമെന്ന യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും വർഷങ്ങളായുള്ള ആവശ്യം പോലും റെയില്‍വേ ഇതുവരെയും നടപ്പാക്കിയിട്ടില്ല.
രാജ്യത്തെ നിരവധി ട്രെയിനുകളില്‍ ബോഗികള്‍ വർധിപ്പിച്ചപ്പോഴും രാജ്യറാണിയില്‍ ഒരു കോച്ച് പോലും കൂട്ടി ചേർത്തില്ല. രാജ്യറാണിയും കോട്ടയം എക്സ്‌പ്രസും നിലമ്പൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ കോച്ചുകളില്‍ സീറ്റുകള്‍ നിറഞ്ഞ ശേഷം ലഗേജ് ബെർത്തുകളില്‍ വരെ യാത്രക്കാർ ഇരുപ്പുറപ്പിച്ചിരിക്കും.
അങ്ങാടിപ്പുറത്ത് എത്തുന്നതോടെ അകത്ത് നിന്ന് തിരിയാൻ പോലും സാധിക്കാത്ത വിധം തിരക്കേറും. യാത്രക്കാർക്ക് ശൗചാലയത്തില്‍ പോകാനോ സ്റ്റേഷനില്‍ ഇറങ്ങാനോ പ്രയാസപ്പെടേണ്ടിവരും. താത്കാലിക ആശ്വാസമെന്ന നിലയ്ക്കാണ് ഒരു കോച്ചെങ്കിലും അധികമായി അനുവദിക്കണമെന്ന ആവശ്യം.
ലോക നീന്തൽ മത്സരത്തിലേക്ക് യോഗ്യത നേടി മുണ്ടോടൻ റഹ്മാനെ സിപിഐ അനുമോദിച്ചു
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]