പാലപ്പെട്ടിയിൽ കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത ഉപരോധിച്ചു

പൊന്നാനി: കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടൽഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ നിവാസികൾ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് നാഷണൽ ഹൈവേ ഉപരോധിച്ചു. കടൽഭിത്തി ഇല്ലാത്തത് മൂലം മഴയിലും കടലാക്രമത്തിലും ഈ പ്രദേശത്തുള്ള നിരവധി വീടുകൾ തകർന്നു പോവുകയും താമസ യോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്.
പത്തുമുറി മുതൽ കാപ്പിരിക്കാട് 4 കിലോമീറ്റർ നീളത്തിലാണ് ഭിത്തി തകർന്നു കിടക്കുകയാണ്. കടലാക്രമണത്തെ പ്രതിരോധിക്കാൻ സർക്കാർ വകയിരുത്തിയ 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന്റെ നടപടികൾ ആരംഭിക്കാത്തതിലും കെട്ടിയ കടൽഭിത്തി നിർമാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയിലല്ലാത്തതിലും പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സർക്കാറും എംഎൽഎയും കാര്യമായി ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി.
തീരദേശത്ത് നിന്ന് വീടും ഭൂമിയും ഒഴിഞ്ഞ് നൽകാൻ സർക്കാർ നടപ്പാക്കിയ പുനർഗേഹം പദ്ധതി നൽകുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നതും സമരപ്രവർത്തകർ ഉയർത്തുന്ന മുദ്രാവാക്യമാണ്. സമര പ്രവർത്തകരെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കരിപ്പൂർ വിമാനത്താവളം വഴി മയക്കു മരുന്ന് കടത്തുന്ന സംഘം പിടിയിൽ
A K കാസിം, കാസിം കൊണ്ടത്ത്, മജീദ് പാലപ്പെട്ടി, നൗഷാദ് യാഹൂ, കബീർ, ഹംസു പാലപ്പെട്ടി, സുലൈമാൻ, കറുപ്പം വീട്ടിൽ, മജീദ് കള്ളിവളപ്പിൽ, സാനിദ ശംസുദ്ധീൻ, നൂറുദ്ധീൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മുൻഷിറ, മൻസിയ, നസീമ, മുസ്തഫ, അഷ്‌കർ, റിയാസ്, ഷഹീർ, ബഷീർ, സിയാദ്, റഫീഖ്, യൂസുഫ്, ഇബ്രാഹിം എന്നിവർ സമരത്തിന് നേതൃത്വം നൽകി.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]