ആറു വര്‍ഷമായി നീതിക്കായി പോരാടുന്നു: ശ്വേത ഭട്ട്
തേഞ്ഞിപ്പലം: ജയിലിലടക്കപ്പെട്ട തന്റെ ഭര്‍ത്താവിന്റെ മോചനത്തിനായി 6 വര്‍ഷമായി നിയമപോരാട്ടം നടത്തുകയാണെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന് ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ ഫാസിസ്റ്റ് കാലത്തെ പുരുഷാധിപത്യവും സ്ത്രീയും എന്ന വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു.
ജനങ്ങളെ രക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ശക്തമായ നിലപാടെടുത്തതിനാണ് അദ്ദേഹത്തെ ജയിലിലടച്ചത്. ആദ്യം അദ്ദേഹത്തെ നിശബ്ദനാക്കാന്‍, ശ്രമിച്ചു. ഭീഷണിയിലും സമ്മര്‍ദ്ദത്തിലും വഴങ്ങാതിരുന്നപ്പോഴാണ് കള്ളക്കേസില്‍ കുരുക്കി ജയിലിലടച്ചത്. ആറു വര്‍ഷമായിട്ടും ജാമ്യം ലഭിച്ചിട്ടില്ല. സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ 8മാസമാണ് എടുത്തത്. ഹൈക്കോടതി 10 മാസത്തിന് ശേഷം ജാമ്യാപേക്ഷ തള്ളി. സുപ്രീം കോടതി ഇതുവരെയും ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തിട്ട് പോലുമില്ല. ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും തന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ ജയിലിലടക്കപ്പെട്ട രാഷ്ട്രീയത്തടവുകാര്‍ക്കും നിരപരാധികള്‍ക്കും നീതിക്കായി പൊരുതും. തന്റെ ഭര്‍ത്താവിനെ വീട്ടില്‍ തിരികെ എത്തിക്കാതെ വിശ്രമമില്ലെന്നും അവര്‍ വ്യക്തമാക്കി. സംവിധായിക ആയിഷ സുല്‍ത്താന, റെജി ആര് നായര്‍, ഡോ. പി.എം അബ്ദുല്‍സലാം പ്രസംഗിച്ചു.
ബി.ജെ.പി നടപ്പാക്കുന്നത് ബ്രിട്ടീഷുകാരുടെ ബുള്‍ഡോസര്‍ രാജ്: വി.ഡി സതീശന്
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]