ഗാന്ധിയുടെ ഇന്ത്യ ഗോഡ്‌സെയുടെ ഇന്ത്യയായി മാറുന്നു; തുഷാര്‍ ഗാന്ധി

ഗാന്ധിയുടെ ഇന്ത്യ ഗോഡ്‌സെയുടെ ഇന്ത്യയായി മാറുന്നു; തുഷാര്‍ ഗാന്ധി

തേഞ്ഞിപ്പലം: ഗാന്ധിയുടെ ഇന്ത്യ ഗോഡ്‌സെയുടെ ഇന്ത്യയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ചിന്തകനുമായ തുഷാര്‍ ഗാന്ധി. കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കൊണ്ട് ഇന്ത്യയുടെ ചിത്രം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ മാറുകയാണ്. ഗാന്ധി സിനിമകണ്ടാണ് ഗാന്ധിയെക്കുറിച്ച ലോകം അറിഞ്ഞതെന്ന് പ്രധാനമന്ത്രി പറയുന്നു. ഭരണകൂടം തന്നെ അസഹിഷ്ണുത വളര്‍ത്തുന്നു. ജീവിതകാലം മുഴുവന്‍ ജനങ്ങളെ ഒരുമിപ്പിക്കാനാണ് ഗാന്ധി ശ്രമിച്ചത്. എന്നാല്‍ അസഹിഷ്ണുത വളര്‍ത്തി ഭിന്നിപ്പിക്കാനാണ് ഇപ്പോള്‍ ഭരണ വര്‍ഗം ശ്രമിക്കുന്നത്. അനീതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങുന്നു. സ്വാതന്ത്ര്യ സമരകാലത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ ഗാന്ധിക്ക് 5 മില്യണ്‍ ഫോളേവേഴ്‌സ് ഉണ്ടാവുകയും തെരുവില്‍ സമരം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥയുമാകുമായിരുന്നു.  അക്രമത്തിനും അനീതിക്കുമെതിരെ തെരുവുകളില്‍ പ്രതിഷേധം ഉയരുന്നില്ല.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന മുസ്ലീങ്ങള്‍ ദേശസ്‌നേഹം തെളിയിക്കേണ്ട അവസ്ഥയാണുള്ളത്. പശുവുമായി ഒരു മുസ്ലീമിനെ കണ്ടാല്‍ ആള്‍ക്കൂട്ട അക്രമമുണ്ടാകുന്നു. അനീതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ നിശബ്ദരാകുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചെയര്‍ കോര്‍ഡിനേറ്റര്‍ മുല്ലശേരി ശിവരാമന്‍ നായര്‍ ആധ്യക്ഷം വഹിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ സയിദ് അക്തര്‍ മിര്‍സ, മുന്‍ എം.പി സി.ഹരിദാസ്, ഗവേണിങ് ബോഡി അംഗം ആര്യാടന്‍ ഷൗക്കത്ത്, റിയാസ് മുക്കോളി, സിന്‍ഡിക്കറ്റ് അംഗം ടി.ജെ മാര്‍ട്ടിന്‍ പ്രസംഗിച്ചു.

ആടോപതാണ്ഡവം പുരസ്കാരത്തിന് കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അർഹനായി

Sharing is caring!