ആടോപതാണ്ഡവം പുരസ്കാരത്തിന് കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അർഹനായി
വണ്ടൂർ: കഥകളിയിലെ രൗദ്ര താമസ വേഷങ്ങൾക്ക് മിഴിവേകി അവയ്ക്ക് തനതായ വ്യക്തിത്വം നൽകുന്നതിൽ മുഖ്യപങ്കുവഹിച്ച നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടൊ ശിഷ്യർ ഏർപ്പെടുത്തിയ ആടോപതാണ്ഡവം പുരസ്കാരത്തിന് കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അർഹനായി. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം ആഗസ്റ്റ് രണ്ടിന് വണ്ടൂർ സി എച്ച് ഹാളിൽ നടക്കുന്ന നെല്ലിയോട് അനുസ്മരണ ചടങ്ങിൽ സമ്മാനിക്കും.
താടി വേഷങ്ങളിലൂടെ പ്രശസ്തനായ കഥകളി കലാകാരൻ നെല്ലിയോട് ഓർമ്മയായിട്ട് രണ്ടുവർഷം തികയുകയാണ്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം സ്വദേശമായ വണ്ടൂരിലാണ് സംസ്കരിച്ചത്. വണ്ടൂരിലെ പൗരാവലിയും കഥകളി ആസ്വാദകരും അദ്ദേഹത്തിൻറെ ശിഷ്യരും ചേർന്ന് എല്ലാ വർഷവും അദ്ദേഹത്തിൻറെ ഓർമ്മ നെല്ലിയോട് അനുസ്മരണം എന്ന പേരിൽ നടത്തി വരുന്നുണ്ട്.
കലാമണ്ഡലം മുൻ പ്രിൻസിപ്പൽ ആയ കലാമണ്ഡലം എം.പി.എസ് നമ്പൂതിരി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. അനിൽകുമാർ എം എൽ എ യുടെ വിശിഷ്ടസാന്നിദ്ധ്യത്തിൽ സുപ്രസിദ്ധ സിനിമാ നടൻ വി.കെ ശ്രീരാമൻ ഉദ്ഘാടനം നിർവ്വഹിക്കും പുരസ്കാരവും ഇദ്ദേഹം വിതരണം ചെയ്യും. പ്രസിദ്ധ മാധ്യമ പ്രവർത്തകനും കലാ-സാഹിത്യ നിരൂപകനുമായ കെ.സി.നാരായണൻ നെല്ലിയോട് അനുസ്മരണ പ്രഭാഷണം നടത്തും. കലാമണ്ഡലം എം.പി.എസ് നമ്പൂതിരി എഴുതിയ കഥ + കളി = കഥകളി എന്ന പുസ്തകം കെ.സി.നാരായണൻ മരനാട്ട് മോഹനൻ നമ്പൂതിരിപ്പാടിന് നൽകിക്കോണ്ട് പ്രകാശനം ചെയ്യും.
സംശയരോഗികളായ പുരുഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകം; വനിതാ കമ്മിഷൻ
തുടർന്ന് കേരളകലാമണ്ഡലം അവതരിപ്പിക്കുന്ന നിഴൽക്കുത്ത് കഥകളിയും ഉണ്ടായിരിക്കും.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]