സമസ്ത 99-ാം സ്ഥാപക ദിനാചരണ പരിപാടികള്‍ ജില്ലയില്‍ പ്രൗഢമായി

സമസ്ത 99-ാം സ്ഥാപക ദിനാചരണ പരിപാടികള്‍ ജില്ലയില്‍ പ്രൗഢമായി

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 99-ാം സ്ഥാപക ദിനാചരണ പരിപാടികള്‍ പ്രൗഢമായി. ആഘോഷ പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം മഅദിന്‍ അക്കാദമിയില്‍ നടന്നു. സമസ്ത സെക്രട്ടറിമാരായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് അബ്ദുല്‍ കരീം അല്‍ബുഖാരി ചേങ്ങോട്ടൂര്‍, ഉമര്‍ മുസ്‌ലിയാര്‍ പള്ളിപ്പുറം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര, മുഹമ്മദ് അഹ്സനി കോഡൂര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ എം ദുല്‍ഫുഖാര്‍ അലി സഖാഫി, എസ് ജെ എം ജില്ലാ സെക്രട്ടറി കെ ഇബ്റാഹീം ബാഖവി, പി സുബൈര്‍ കോഡൂര്‍, മുഹമ്മദ് സഖാഫി പഴമള്ളൂര്‍, എസ് എസ് എഫ് ജില്ലാ കമ്മിറ്റി അംഗം ഇര്‍ഫാന്‍ സഖാഫി മേല്‍മുറി എന്നിവര്‍ സംബന്ധിച്ചു.

ജില്ലയിലെ മുഴുവന്‍ സര്‍ക്കിള്‍ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തല്‍, പ്രകടനം, സന്ദേശ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. വിവിധ പരിപാടികള്‍ക്ക് സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍ നേതൃത്വം നല്‍കി.

Sharing is caring!