ബെർത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശിയുടെ മരണം, അപകടകാരണം ചങ്ങല ഇടാത്തതെന്ന് റെയിൽവേ
പൊന്നാനി: ട്രെയിൻ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശിയ്ക്ക് ദാരുണാന്ത്യം. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലി ഖാന്‍ ആണ് മരിച്ചത്.62 വയസായിരുന്നു. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
അലിഖാന്‍ കിടന്ന താഴത്തെ ബര്‍ത്തിലേക്ക് മധ്യഭാഗത്തെ ബര്‍ത്ത് പൊട്ടിവീണാണ് അപകടമുണ്ടായത്. റെയില്‍വേ അധികൃതര്‍ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അലി ഖാന് കഴുത്തിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു.
അതേസമയം ബെർത്തിന്റെ തകരാറല്ല അപകടത്തിന് കാരണമെന്ന് റയിൽവേ അധികൃതർ അറിയിച്ചു. മധ്യ ബെർത്തിലെ യാത്രക്കാരൻ ചങ്ങല ശരിയായി ഇടാതിരുന്നതാണ് ബെർത്ത് താഴേക്ക് വീഴാൻ കാരണമായത്. എസ് 6 കോച്ചിൽ താഴത്തെ ബെർത്തിലെ 57ാം നമ്പർ സീറ്റിലായിരുന്നു അലി ഖാൻ. ഇതിന് മുകളിലുണ്ടായിരുന്ന യാത്രക്കാരൻ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്ത് എസി കോച്ചിലേക്ക് മാറിയിരുന്നു.
സമരക്കാർക്ക് മുന്നിൽ വഴങ്ങി സർക്കാർ, പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]