സമരക്കാർക്ക് മുന്നിൽ വഴങ്ങി സർക്കാർ, പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി

സമരക്കാർക്ക് മുന്നിൽ വഴങ്ങി സർക്കാർ, പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എവിടെയെല്ലാം അധികബാച്ച് അനുവദിക്കണമെന്ന് പരിശോധിക്കാനായി രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ജോയിന്‍ ഡയറക്ടറും മലപ്പുറം ആര്‍.ആര്‍.ഡിയുമാണ് സമിതി അംഗങ്ങള്‍. വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാച്ച് വര്‍ധനയില്‍ തീരുമാനമെടുക്കുക. അതേസമയം, ക്ലാസുകളില്‍ ഇനിയും കുട്ടികളുടെ എണ്ണം കൂട്ടാനാകില്ലെന്നും താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സപ്ലിമെന്റ് അലോട്ട്‌മെന്റോടുകൂടി പ്രശ്‌നത്തിന് പരിഹാരമാകുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജൂലൈ അഞ്ചിനകം സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ അടുത്ത പ്രവേശന നടപടികള്‍ ആരംഭിക്കും. മലപ്പുറം 7478 സീറ്റുകളുടെയും കാസര്‍കോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത് 7 താലൂക്കില്‍ സയന്‍സ് സീറ്റ് അധികവും കൊമേഴ്‌സ്, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. മലപ്പുറത്ത് പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

ബിരുദ സർട്ടിഫിക്കറ്റ് കൈയിൽ നൽകി കാലിക്കറ്റ് ചരിത്രം കുറിച്ചു

Sharing is caring!