പ്ലസ് വൺ സമരം; പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
മലപ്പുറം: ബഹുജന പിന്തുണയിലൂടെ ആർജ്ജിച്ച രാഷ്ട്രീയ വിജയമാണ് ഫ്രറ്റേണിറ്റിയുടെ സമരങ്ങളെ നയിക്കുന്നതെന്നും, സർക്കാർ എത്ര ശ്രമിച്ചാലും അതിനെ തകർക്കാൻ കഴിയില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ ഷഫീഖ്. മലബാറിലെ വിദ്യാർത്ഥികളുടെ അവകാശ സമരവുമായി ബന്ധപ്പെട്ട് ആശയസംവാദത്തിന് മന്ത്രിയോ, ന്യായീകരണ തൊഴിലാളികളോ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പ്ലസ് വൺ വിഷയം ജനാധിപത്യ സമരങ്ങളിലൂടെ മുഖ്യധാരയിലെത്തിച്ച വിദ്യാർത്ഥി പ്രസ്ഥാനമെന്ന നിലയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർക്കും നേതാക്കൾക്കും അഭിമാനിക്കാമെന്നും അദ്ധേഹം കൂട്ടിചേർത്തു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച മലപ്പുറം പട ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
കലക്ടർ വസതിക്ക് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ രണ്ടായിരത്തോളം പ്രവർത്തകർ അണിനിരന്നു. പ്രവർത്തകർ പോലിസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നേരിയ സംഘർഷമുണ്ടായി, ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ ,സെക്രട്ടറി ഫായിസ് എലാങ്കോട് എന്നിവർക്ക് പരിക്കേറ്റു. സംസ്ഥാന ജനറൽ സെക്രട്ടറി തശ്രീഫ് കെ.പി യടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.
ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.തഷ്രീഫ്, വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡൻ്റ് നാസർ മാസ്റ്റർ കിഴുപറമ്പ് ,ട്രഷറർ മുനീബ് കാരക്കുന്ന്, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ സാബിറഷിഹാബ്,ബാസിത് താനൂർ ,വുമൺ ജസ്റ്റിസ് ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശമേശ്വരൻ, വി.ടി.എസ്.ഉമർ തങ്ങൾ, ഫായിസ് എലാങ്കോട് എന്നിവർ പ്രസംഗിച്ചു. ഫയാസ് ഹബീബ്, നിഷ്ല മമ്പാട്, ഷബീർ.പി.കെ, ഷിബാസ് പുളിക്കൽ, അഡ്വ:ഫാത്തിമത്ത് റാഷിന, ഷാറൂൻ അഹമ്മദ്, അൽത്താഫ് ശാന്തപുരം,സാബിക് വെട്ടം, മുഫീദ വി.കെ, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
മലപ്പുറത്ത് 100-150 പ്ലസ് വൺ സീറ്റിന്റെ കുറവേ ഉള്ളുവെന്ന് എസ് എഫ് ഐ നേതാവ്
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]