മഅദിന്‍ പബ്ലിക് സ്കൂള്‍: വായന മാസാചരണം തുടങ്ങി

മലപ്പുറം: വായന ദിനത്തോടനുബന്ധിച്ച് മേല്‍മുറി മഅദിന്‍ പബ്ലിക് സ്കൂളില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 19 വരെ വായന മാസാചരണമായി ആചരിക്കും. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ് നിര്‍വ്വഹിച്ചു. വര്‍ത്തമാന കാലത്ത് വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായന ശീലം വളര്‍ത്തേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വായന ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ വ്യതസ്ത മല്‍സരങ്ങളില്‍ ജേതാക്കളായവരെ ചടങ്ങില്‍ അനുമോദിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി പബ്ലിക് സ്കൂളിലെ ആറായിരം വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും പദ്ധതിയില്‍ ഭാഗവാക്കാവും. അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, പ്രിന്‍സിപ്പല്‍ സൈതലവി കോയ, വൈസ് പ്രിന്‍സിപ്പല്‍ സയ്യിദ് നൂറുല്‍ അമീന്, മാനേജര്‍ അബ്ദുറഹിമാന്, ശാകിര്‍ സിദ്ദീഖി, എം അബ്ദുല്‍ ബാരി, ജീജ എന്നിവര്‍ സംബന്ധിച്ചു.
പൊന്നാനിയിൽ ബൈക്കപകടത്തിൽ ഒരു കുടുംബത്തിലെ രണ്ടു യുവാക്കൾ മരിച്ചു
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി