പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സമരവുമായി എസ് എഫ് ഐയും
മലപ്പുറം: പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധ മാർച്ചുമായി എസ്.എഫ്.ഐയും. മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും.
സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവർത്തിച്ച് പറയുമ്പോൾ, ഇടത് വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയും സമരത്തിനിറങ്ങുന്നത് സർക്കാറിന് തലവേദനയാകും. പ്ലസ് വൺ സീറ്റ് വിഷയത്തിൽ രാഷ്ട്രീയ പ്രേരിത സമരമാണ് നടക്കുന്നതെന്നായിരുന്നു മന്ത്രി ശിവൻകുട്ടി ഇന്നലെയും പറഞ്ഞത്. എന്നാൽ, എസ്.എഫ്.ഐയും സമരത്തിനിറങ്ങുന്നതോടെ മന്ത്രിയുടെ ഈ ആരോപണത്തിന്‍റെ മുനയൊടിഞ്ഞിരിക്കുകയാണ്.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ ആവശ്യമെങ്കിൽ സമരത്തിനിറങ്ങുമെന്ന് എസ്.എഫ്.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. മലബാറിൽ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പഠനത്തിന് അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉറപ്പ് ലംഘിച്ചാൽ എസ്.എഫ്.ഐ സമരരംഗത്തിറങ്ങുമെന്നുമാണ് അഖിലേന്ത്യ പ്രസിഡന്‍റ് വി.പി. സാനു കഴിഞ്ഞ ദിവസം പറഞ്ഞത്. മലബാറിലെ സീറ്റ് അപര്യാപ്തത സംബന്ധിച്ച് കൃത്യമായ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
നേതാക്കളെ ജയിലിലടച്ചാൽ സമരം തീരുമെന്ന് സർക്കാർ കരുതേണ്ടെന്ന് പി കെ ബഷീർ
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]