നേതാക്കളെ ജയിലിലടച്ചാൽ സമരം തീരുമെന്ന് സർക്കാർ കരുതേണ്ടെന്ന് പി കെ ബഷീർ

നേതാക്കളെ ജയിലിലടച്ചാൽ സമരം തീരുമെന്ന് സർക്കാർ കരുതേണ്ടെന്ന് പി കെ ബഷീർ

മലപ്പുറം: നേതാക്കളെ ജയിലിലടച്ചാൽ സമരം തീരുമെന്ന് സർക്കാർ കരുതേണ്ടെന്ന് പി കെ ബഷീർ എം എൽ എ. വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കുന്നത് വരെ എം.എസ്.എഫ് സമരമുഖത്തുണ്ടാകും. അവർക്കൊപ്പം ഞങ്ങളുമുണ്ടാകുമെന്നും എം എൽ എ പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിന് ഇടത് സർക്കാർ ജയിലിലടച്ച എം.എസ്.എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ വഹാബിനെ മഞ്ചേരി സബ് ജയിലിൽ സന്ദർശിച്ച ശേഷമാണ് പി കെ ബഷീറിന്റെ പ്രതികരണം.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാരിൻ്റെ നിരുത്തരവാദപരമായ സമീപനത്തെ ചോദ്യം ചെയ്ത് കൊണ്ട് എം.എസ്.എഫ് നടത്തുന്ന നിരന്തര സമരത്തിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബ് ചാപ്പനങ്ങാടിയെ ടി. വി.ഇബ്രാഹിം എം.എൽ.എ മുൻസിപ്പൽ സെക്രട്ടറി കെ കെ ബി മുഹമ്മദലി,പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മായിൽ മാസ്റ്റർ,ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽ,സാദിഖ് കൂളമഠത്തിൽ, സി മുഹമ്മദ്‌, ഡോ.വിപി സലിം എന്നിവർ ലീഗ്, യൂത്ത് ലീഗ് ,എം.എസ്.എഫ് നേതാക്കളോടൊപ്പം സന്ദർശിച്ചു.

എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തത് കൊണ്ട് അവരുടെ പോരാട്ട വീര്യത്തെ ഇല്ലാതെയാക്കാം എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. രാഷ്ട്രീയമായും നിയമപരമായും എം.എസ്.എഫ്കാർക്കൊപ്പം ശക്തമായി അണിനിരക്കുക തന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയില്‍

Sharing is caring!