മലേഷ്യൻ പ്രധാനമന്ത്രിയുമായി സൗഹൃദം പങ്കുവെച്ച് മുനവറലി തങ്ങൾ

മലേഷ്യൻ പ്രധാനമന്ത്രിയുമായി സൗഹൃദം പങ്കുവെച്ച് മുനവറലി തങ്ങൾ

മലപ്പുറം: മലേഷ്യൻ പ്രധാനമന്ത്രി ദത്തോ ശ്രീ അൻവർ ഇബ്രാഹിമിനെ സന്ദർശിച്ച് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായും, പാണക്കാട് കുടുംബവുമായി ആത്മബന്ധം പുലർത്തുന്ന വ്യക്തിയാണ് മലേഷ്യൻ പ്രധാനമന്ത്രി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് തങ്ങൾ വിവരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് ആദരണീയനായ മലേഷ്യൻ പ്രധാനമന്ത്രി ദത്തോ ശ്രീ അൻവർ ഇബ്രാഹിമിനെ സന്ദർശിക്കാൻ സാധിച്ചു.വ്യക്തിപരമായി പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും കുടുംബവുമായും ഏറെ ആത്മബന്ധവും സൗഹൃദവും നിലനിർത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹത്തെ സന്ദർശിക്കുന്നത്.

ഒരു രാഷ്ട്ര തലവന് വേണ്ട തികഞ്ഞ ഉൾക്കാഴ്ചയും വ്യക്തതയും ബൗദ്ധിക തലവും ലാളിത്യവും സമ്മേളിച്ച വ്യക്തിത്വമാണ് ബഹുമാന്യനായ അൻവർ ഇബ്രാഹിം. ഇന്ത്യയുമായുള്ള മലേഷ്യയുടെ ബന്ധം ഊന്നിപ്പറഞ്ഞ അദ്ദേഹത്തിന് ഇന്ത്യൻ സ്ഥലനാമങ്ങൾ പോലും പരിചിതമാണ്.

പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ആദരവോടെയും സ്നേഹത്തോടെയുമുള്ള അദ്ദേഹത്തിൻറെ ഓർമ്മകൾ വിസ്മയിപ്പിക്കുന്നതായിരുന്നു.കുടുംബത്തിലെ അംഗങ്ങളെ കുറിച്ചെല്ലാം അദ്ദേഹം ക്ഷേമാന്വേഷണം നടത്തി. സ്വന്തം രാഷ്ട്രത്തോട് പ്രതിജ്ഞാബദ്ധതയും മനുഷ്യസ്നേഹവും ആശയ ദൃഢതയും ഒത്തച്ചേർന്ന മഹാ വ്യക്തിത്വമാണ് ബഹു:അൻവർ ഇബ്രാഹിം.അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങൾ ഊർജ്ജദായകവും സന്തോഷപ്രദവുമായിരുന്നു.

അദ്ദേഹത്തിന് എല്ലാ നന്മകളും ആശംസിക്കുന്നു. മലേഷ്യൻ ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സർവ്വശക്തൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ..

പ്രിയ ദാത്തോ അൻവർ ഇബ്രാഹിം,അങ്ങയുടെ ഊഷ്മളമായ ആതിഥ്യത്തിന് ഹൃദയം നിറഞ്ഞ നന്ദി.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ അനുവദിക്കണമെന്ന് എസ് എഫ് ഐ

Sharing is caring!