മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ അനുവദിക്കണമെന്ന് എസ് എഫ് ഐ
മലപ്പുറം : മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് ശരിയല്ലെന്ന് എസ്എഫ്ഐ. ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ അധികബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിട്ടുണ്ടെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. പ്രശ്നം പരിഹരിച്ചില്ലങ്കില്‍ എസ്എഫ്ഐ സമരത്തിന് ഇറങ്ങുമെന്നും സാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുടെ സമരം തുടരുകയാണ്. മലപ്പുറം, കോഴിക്കോട് ആര്. ഡി. ഡി ഓഫീസുകള്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മൂന്നാം തവണയാണ് മലപ്പുറം ഹയര്‍ സെക്കന്ററി മേഖലാ ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എഫ് ഉപരോധിക്കുന്നത്. സമരക്കാര്‍ എത്തുന്നതറിഞ്ഞ് നിരവധി പൊലീസുകാര്‍ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. സമരക്കാരെ അഞ്ച് മിനിട്ടിനകം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ പണം കൊടുത്ത് പോലും പഠിക്കാന്‍ മലപ്പുറം ജില്ലയില്‍ സീറ്റില്ലാത്ത അവസ്ഥയാണ് ഉള്ളത്. അണ് എയ്ഡഡ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും പ്രവേശനം നേടിയാലും ഏഴായിരത്തിലധികം കുട്ടികള്‍ക്ക് സ്കൂളില്‍ പഠിക്കാന്‍ കഴിയില്ല.
മകളെ ബലാത്സംഗം ചെയ്ത കേസിൽ അച്ഛന് 104 വർഷം തടവ് വിധിച്ച് മഞ്ചേരി കോടതി
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]