മകളെ ബലാത്സംഗം ചെയ്ത കേസിൽ അച്ഛന് 104 വർഷം തടവ് വിധിച്ച് മഞ്ചേരി കോടതി

മഞ്ചേരി : മകളെ പത്തു വയസ്സു മുതല്‍ 17 വയസ്സുവരെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന കേസില്‍ പിതാവിന് 104 വർഷം തടവ്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി (രണ്ട്) 104 വർഷം തടവിന് പുറമെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അരീക്കോട് സ്വദേശിയായ 41 കാരനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്.
ഭാര്യയും രണ്ടു കുട്ടികളുമൊത്ത് താമസിച്ചു വരുന്ന വീട്ടില്‍ വെച്ചാണ് പ്രതിയുടെ ലൈംഗികാതിക്രമം. 2006 ജനിച്ച പെണ്‍കുട്ടിയെ പ്രതി പത്താമത്തെ വയസ്സു മുതല്‍ 2023 മാര്‍ച്ച് 22 വരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പിതാവു തന്നെയാണ് അരീക്കോട് ആശുപത്രിയില്‍ കാണിച്ചത്. കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതോടെയാണ് പീഡന വിവരം പുറത്താകുന്നത്. ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ പരാതിയില്‍ അരീക്കോട് പൊലീസ് കേസ്സെടുത്തു. അരീക്കോട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം അബ്ബാസലി, സബ് ഇന്‍സ്പെക്ടര്‍ എം കബീര്‍., അസി.സബ് ഇന്‍സ്പെക്ടര്‍ കെ സ്വയംപ്രഭ എന്നിവരാണ് 2023 ഏപ്രില്‍ എട്ടിന് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. റിമാന്റിലായ പ്രതി പരാതിക്കാരിയെ സ്വാധീനിക്കുമെന്നതിനാല്‍ കേസ് തീരും വരെ പ്രതിയെ ജുഡീഷ്യല്‍ ക്സ്റ്റഡിയില്‍ വയ്ക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.
പോക്സോ ആക്ടിലെ 5(ജെ) വകുപ്പ് പ്രകാരം ജീവപര്യന്തം തടവ്, 5 (എം) പ്രകാരം 25 വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇരുവകുപ്പുകളിലും 25000 രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ അഞ്ചു മാസം വീതം അധിക തടവും ശിക്ഷയുണ്ട്. 5(എന്‍) വകുപ്പ് പ്രകാരം 25 വര്‍ഷം കഠിന തടവ്, 20000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ നാല് മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. 9 (എം), 9 (എന്‍) എന്നീ വകുപ്പുകളില്‍ ആറു വര്‍ഷം വീതം കഠിന തടവ്, 5000 രൂപ വീതം പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഇരുവകുപ്പുകളിലും ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. പോക്സോ ആക്ടിലെ തന്നെ 5 (എല്‍) വകുപ്പ് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(3) വകുപ്പ് പ്രകാരം കുട്ടിയെ ബലാല്‍സംഗം ചെയ്തതിനും 20 വര്‍ഷം വീതം കഠിന തടവ്, 10000 രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കില്‍ ഇരു വകുപ്പുകളിലും രണ്ടു മാസത്തെ അധിക തടവ് എന്നതാണ് ശിക്ഷ. ഇതിനെല്ലാം പുറമെ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരം ബലാല്‍സംഗം ചെയ്തതിന് രണ്ടു വര്‍ഷവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷവും കഠിന തടവ് അനുഭവിക്കണം.
വളാഞ്ചേരി കൂട്ടബലാൽസംഗം; മൂന്ന് പ്രതികളും പിടിയിൽ
ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ജീവിതാവസാനം വരെ എന്നാണെന്ന് കോടതി പ്രത്യേകം എടുത്തു പറഞ്ഞു. പ്രതി പിഴ അടക്കുകയാണെങ്കില്‍ പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ എ എന്‍ മനോജ് 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 24 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
RECENT NEWS

സംരഭകരാകാൻ താൽപര്യമുള്ള പ്രവാസികൾക്കായി ശിൽപശാല സംഘടിപ്പിച്ചു
മലപ്പുറം: കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ കുടിയേറ്റം അവിഭാജ്യഘടകമാണെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി. രശ്മി. മലപ്പുറം ജില്ലയിലെ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സും സെന്റര്‍ ഫോര്‍ [...]