വളാഞ്ചേരി കൂട്ടബലാൽസം​ഗം; മൂന്ന് പ്രതികളും പിടിയിൽ

വളാഞ്ചേരി കൂട്ടബലാൽസം​ഗം; മൂന്ന് പ്രതികളും പിടിയിൽ

വളാഞ്ചേരി: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. മൂന്ന് ദിവസം മുന്നേ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവ വിവരം പുറത്തറിഞ്ഞത്. പിന്നീട് സുഹൃത്തുക്കള്‍ തന്നെയാണ് വിഷയം പൊലീസില്‍ അറിയിച്ചതും. കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.

വളാഞ്ചേരിയിലെ ബന്ധു വീട്ടിൽ താമസിക്കുന്നതിനിടെയായിരുന്നു സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം അറസ്റ്റിലേക്ക് കടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരൂര്‍ ഡിവൈഎസ്പി പി.പി ഷംസുവിനാണ് അന്വേഷണ ചുമതല.

ഓട്ടോമാറ്റിക്ക് ​ഗേറ്റിൽ കുടുങ്ങി തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം

Sharing is caring!