ഓട്ടോമാറ്റിക്ക് ഗേറ്റിൽ കുടുങ്ങി തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം

തിരൂർ: വൈലത്തൂരിൽ അയൽ വീട്ടിലെ റിമോട്ട് ഗേറ്റിൽ കുടുങ്ങി ഒമ്പത്കാരന് ദാരുണാന്ത്യം. ചിലവിൽ അബ്ദുൽ ഗഫൂറിന്റെയും സജിലയുടേയും മകൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്.
ഇന്ന് വൈകീട്ടാണ് അപകടം. വീട്ടിൽ നിന്ന് നമസ്കാരത്തിനായി പള്ളിയിലേക്ക് പോയ സിനാനെ അയൽവീട്ടിലെ റിമോട്ട് ഗേറ്റിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയാണ് സിനാൻ. അപകടം നടന്ന വീട്ടിൽ ആൾ താമസം ഉണ്ടായിരുന്നില്ല. ഓട്ടോമാറ്റിക് ഗേറ്റ് എങ്ങിനെയാണ് അപകടത്തിന് ഇടയാക്കിയതെന്നും വ്യക്തതയില്ല.
പോസ്റ്റ്മോർട്ടം വെള്ളിയാഴ്‌ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സ്‌കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
മലപ്പുറത്ത് ഓട്ടോയും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]