മലപ്പുറത്ത് ഓട്ടോയും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

മലപ്പുറത്ത് ഓട്ടോയും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

മലപ്പുറം: മേൽമുറി മുട്ടിപടിയിൽ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മോങ്ങം ഒളമതിൽ സ്വദേശി അഷ്റഫ് (44) ഭാര്യ സാജിത (39) മകൾ ഫിദ (14) എന്നിവരാണ് മരിച്ചത്.

ബസിന് മുന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അഷറഫും മകള്‍ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

ഫിദയെ മലപ്പുറം ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണിന് ചേർക്കാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. പാലക്കാട് നിന്ന് കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്നു കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിലാണ് ഓട്ടോ ഇടിച്ചത്.

കൊണ്ടോട്ടിയിലെ നാലു വയസുകാരന്റെ മരണം ചികിൽസാ പിഴവെന്ന് സ്ഥിരീകരണം

Sharing is caring!