കൊണ്ടോട്ടിയിലെ നാലു വയസുകാരന്റെ മരണം ചികിൽസാ പിഴവെന്ന് സ്ഥിരീകരണം

കൊണ്ടോട്ടിയിലെ നാലു വയസുകാരന്റെ മരണം ചികിൽസാ പിഴവെന്ന് സ്ഥിരീകരണം

കൊണ്ടോട്ടി: അരിമ്പ്രയിൽ നാലു വയസ്സുകാരൻ മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് സ്ഥിരീകരണം. അരിമ്പ്ര കൊടക്കാടൻ നിസാറിന്റെ മകൻ മുഹമ്മദ് ഷാസില്‍ ജൂണ്‍ ഒന്നിന് വൈകിട്ട് ആറുമണിക്ക് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ മരണപ്പെട്ടിരുന്നു.  കുട്ടിയുടെ മരണത്തിന് ഇടയാക്കിയത് അനസ്തേഷ്യ അമിത അളവില്‍ നല്‍കിയതിനാലാണ് എന്നാണ് ഇപ്പോള്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.

കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കമ്പുതട്ടി അണ്ണാക്കില്‍ മുറിവേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മുറിവ് തുന്നുന്നതിനായി കുട്ടിക്ക് അനസ്തേഷ്യ മരുന്ന് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കുട്ടി മരണപ്പെടുകയും ചെയ്തു. കുടുംബം അന്നുതന്നെ അനസ്തേഷ്യ നല്‍കിയ പിഴവാണ് മരണകാരണം എന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇപ്പോള്‍ കുടുംബത്തിന്റെ ആരോപണം ശരിവയ്‌ക്കുന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. നാലു വയസ്സുള്ള കുട്ടിക്ക് നല്‍കേണ്ട അളവില്‍ അല്ല അനസ്തേഷ്യ മരുന്ന് നല്‍കിയതെന്നും കുട്ടി മരിച്ചത് അണ്ണാക്കില്‍ കമ്പു തട്ടി ഉണ്ടായ മുറിവ് കാരണമല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വായന ദിനത്തില്‍ വ്യത്യസ്ത സന്ദേശവുമായി സാദിഖലി ശിഹാബ് തങ്ങൾ

Sharing is caring!