സെവൻസ് ഫുട്ബോൾ കളിക്കാനെത്തിയ താരത്തെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

മഞ്ചേരി: സെവന്‍സ് ഫുട്ബോള്‍ കളിക്കാൻ മഞ്ചേരിയിലെത്തിയ വിദേശതാരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. മലപ്പുറം എസ്.പി. ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. ഐവറി കോസ്റ്റ് താരം കാങ്കെ കുവാസിക്കാണ് ദുരനുഭവമുണ്ടായത്. രണ്ട് മത്സരങ്ങള്‍ക്കായി 5,000 രൂപ വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. ഭക്ഷണത്തിനുപോലും പണം നല്‍കിയില്ലെന്നും കുവാസിയുടെ പരാതിയില്‍.
കഴിഞ്ഞ ജനുവരിയില്‍ ഐവറി കോസ്റ്റില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയ കാങ്കെ കുവാസി, തുടര്‍ന്ന് അവിടെനിന്ന് മലപ്പുറത്തെത്തി. മഞ്ചേരിയിലെ ഫുട്ബോള്‍ ക്ലബിനു വേണ്ടി ബൂട്ടണിയുന്നതിനാണ് എത്തിയത്. സുഹൃത്തുക്കള്‍ ആരും കൂടെയുണ്ടായിരുന്നില്ലെന്ന് കുവാസി. രണ്ട് മത്സരങ്ങള്‍ നെല്ലിക്കുത്ത് എഫ്.സി.ക്കായി കളിച്ചു. തുടര്‍ന്ന് ടീം അധികൃതര്‍ ബന്ധപ്പെട്ടില്ല.
വാഗ്ദാനം ചെയ്ത 5,000 നല്‍കിയില്ല എന്നതിനു പുറമേ, ഭക്ഷണത്തിനുള്ള വകപോലും അനുവദിച്ചില്ലെന്നും കുവാസി. ഡല്‍ഹിയില്‍നിന്നെത്തിയ മറ്റു ആഫ്രിക്കന്‍ താരങ്ങളുടെ സഹായത്താലാണ് ഇതുവരെ ഭക്ഷണം കഴിച്ചത്. ജനുവരി മുതല്‍ ഇതാണ് അവസ്ഥ. ജൂലായ് മൂന്നിന് വിസാ കാലാവധി അവസാനിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് പരാതി നല്കാന് തീരുമാനിച്ചത്.
വിസ തട്ടിപ്പുകള്‍ക്കെതിരെ വിദേശ തൊഴിലന്വേഷകരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി