ഹജ്ജ് നല്‍കുന്നത് മാനവികതയുടെ സന്ദേശം: ഖലീല്‍ ബുഖാരി തങ്ങള്‍

ഹജ്ജ് നല്‍കുന്നത് മാനവികതയുടെ സന്ദേശം: ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: വര്‍ണ വര്‍ഗ ഭാഷാ വ്യത്യാസങ്ങളില്ലാതെ ലക്ഷക്കണക്കിന് ഹാജിമാര്‍ ഒരേ ലക്ഷ്യത്തോടെ നിര്‍വഹിക്കുന്ന ഇസ്‌ലാമിലെ പരമപ്രധാനമായ ഹജ്ജ് കര്‍മം ഐക്യവും സഹനവും പ്രദാനം ചെയ്യുന്നതാണെന്നും ഹജ്ജ് മാസത്തിലെ ദിനങ്ങള്‍ ഏറെ പവിത്രതയുള്ളതാണെന്നും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മഅദിന്‍ അക്കാമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ആത്മീയ സംഗമത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഒത്തൊരുമിച്ചു. ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തി. കാലവര്‍ഷം പരിഗണിച്ച് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യങ്ങളൊരുക്കി. വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്രിയ്യ, സ്വലാത്തുന്നാരിയ, തഹ്്‌ലീല്‍, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.

പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി,സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഐദ്രൂസി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, അബ്ദുസ്സലാം മുസ്‌ലിയാര്‍ കൊല്ലം, അബ്ദുന്നാസര്‍ അഹ്‌സനി കരേക്കാട്, ദുല്‍ഫുഖാര്‍ അലി സഖാഫി, അബ്ദുല്‍ ഹമീദ് കാരശ്ശേരി എന്നിവര്‍ സംബന്ധിച്ചു.

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ മ​ല​പ്പു​റത്തെ പ്രവാസി മ​രി​ച്ചു

Sharing is caring!