ബൈക്കിന് പിന്നില്‍ ബസിടിച്ച് മലപ്പുറത്തെ വിദ്യാര്‍ഥി കോഴിക്കോട് മരിച്ചു

ബൈക്കിന് പിന്നില്‍ ബസിടിച്ച് മലപ്പുറത്തെ വിദ്യാര്‍ഥി കോഴിക്കോട് മരിച്ചു

തവനൂര്‍: സ്‌കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് കോഴിക്കോട് മാവൂരില്‍ തവനൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരണപ്പെട്ടു. വെള്ളിമാടുകുന്ന് ജെ ഡി ടി പോളിടെക്‌നിക്ക് കംപ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി ചെറിക്കമ്മല്‍ മുഹമ്മദ് ഷാഫി (21) ആണ് മരിച്ചത്. പൂവാട്ടുപറമ്പ് പെട്രോള്‍ പമ്പിന് മുന്‍വശം വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം.

കോഴിക്കോട്ടുനിന്നു മാവൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അതേ ദിശയില്‍ വരികയായിരുന്ന സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഷാഫി സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. പിതാവ് കെ ഷൗക്കത്തലി. മാതാവ്-ഖദീജ (വനിതാ ലീഗ് മുതുവല്ലൂര്‍ പഞ്ചായത്ത് ട്രഷറര്‍). സഹോദരങ്ങള്‍- ഷൗഫീറലി, ഷൗക്കില, ഷമീല, ഷംലൂല.

സിദ്ധാർത്ഥന്റെ മരണം, സി.ബി.ഐ അന്വേഷിക്കുക : എ.പി അനിൽ കുമാർ എം.എൽ.എ

Sharing is caring!