ഐ പി എച്ച് പുസ്തക മേളയ്‌ക്കെത്തിയത് ആയിരങ്ങള്‍, വന്‍ വിജയമെന്ന് സംഘാടകര്‍

ഐ പി എച്ച് പുസ്തക മേളയ്‌ക്കെത്തിയത് ആയിരങ്ങള്‍, വന്‍ വിജയമെന്ന് സംഘാടകര്‍

മലപ്പുറം: നാലു ദിവസമായി മലപ്പുറം ടൗണ്‍ ഹാളില്‍ നടന്നു വന്ന ഐ.പി.എച്ചിന്റെ പുസ്തക മേള ആകര്‍ഷിച്ചത് ആയിര കണക്കിന് ആളുകളെ.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി പതിനായിരത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് അരങ്ങേറിയ ഐ.പി.എച്ച് പുസ്തകോത്സവം എല്ലാ അര്‍ത്ഥത്തിലും ഒരു വിജയമായിരുന്നുവെന്ന് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ കൂട്ടില്‍ മുഹമ്മദലി പറഞ്ഞു.

ഇതാദ്യമായാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.പി.എച്ച് ഇത്ര വിപുലമായ ഒരു പുസ്തക മേള മലപ്പുറത്ത് സംഘടിപ്പിക്കുന്നത്. കേരളത്തിന്നകത്തും പുറത്തുമുള്ള നാല്‍്പതിലധികം പ്രസാധനാലയങ്ങളുടെ സഹകരണത്തോടെ നടത്തിയ പുസ്തകോത്സവം മലപ്പുറം ജില്ലയുടെ സാംസ്‌കാരിക ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറം എം.എല്‍.എ പി ഉബൈദുള്ള ഫെബ്രുവരി 8 ന് പുസ്തകമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മലയാളികളില്‍ വായനാ സംസ്‌കാരം വളര്‍ത്തുന്നതില്‍ ഐ.പി.എച്ച് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവസാന ദിവസമായ ഞായറാഴ്ച അഭൂതപൂര്‍വമായ തിരക്കാണ് മേള ദര്‍ശിച്ചത്. അക്കൂട്ടത്തില്‍ പത്തും പതിനഞ്ചും പുസ്തകങ്ങള്‍ വാങ്ങിയവരുണ്ടായിരുന്നു.

7ഏഴ് വര്‍ഷത്തിനുള്ളില്‍ കായിക മേഖലയില്‍ 1500 കോടിയുടെ വികസനം നടപ്പാക്കിയെന്ന് മന്ത്രി

പുസ്തകമേള പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് സംഘാടനത്തിന് നേതൃത്വം നല്‍കിയ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് നഹാസ് മാളയും ജനറല്‍ കണ്‍വീനര്‍ ഹബീബ് ജഹാനും അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍ വായനാ ശീലം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം മേളകള്‍ ഉപകരിക്കുമെന്ന് അദ്ധ്യാപകനായ ഷാജഹാന്‍ അഭിപ്രായപ്പെട്ടു.

 

Sharing is caring!