പ്രവാസിയെ പാർസലിൽ കഞ്ചാവ് വെച്ച് കുടുക്കാൻ ശ്രമം

പ്രവാസിയെ പാർസലിൽ കഞ്ചാവ് വെച്ച് കുടുക്കാൻ ശ്രമം

എടവണ്ണപ്പാറ: എടവണ്ണപ്പാറയിൽ അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന പ്രവാസിയുടെ കൈയിൽ നൽകിയ ബീഫിനൊപ്പം കഞ്ചാവ് പൊതി. സുഹൃത്തിന് നൽകാനെന്ന പേരിലായിരുന്നു ബീഫ് നൽകിയത്.

ഗൾഫിലുള്ള സുഹൃത്തിന് കൊടുക്കാനായി വീട്ടുകാരുടെ കൈയിൽ നിന്നും ബീഫുൾപ്പെടെ വാങ്ങിക്കൊണ്ടുപോയ ഓമാനൂർ പള്ളിത്താഴെ സ്വദേശി ഷമീമും സംഘവും അതിൽ കഞ്ചാവ് കൂടി ഒരു കുപ്പിയിലാക്കി പൊതിഞ്ഞ് ഒരുമിച്ച് പാക്ക് ചെയ്ത് ഏൽപ്പിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു.

വഹാബിന്റെ ഇടപെടൽ ഫലം കണ്ടു, രാജ്യറാണിക്ക് കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കണക്ഷൻ ട്രെയിൻ

സംശയം തോന്നിയ യുവാവ് നാട്ടിൽവച്ചു തന്നെ പൊതി തുറന്ന് പരിശോധിച്ചപ്പോഴായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് അന്നു രാത്രി തന്നെ പൊലീസിനെ വിളിച്ച് വിവരം പറയുകയും സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. തുടർന്ന് ​ഗൾഫിലേക്ക് മടങ്ങുകയും ചെയ്തു.

 

Sharing is caring!