എം.എസ്.എഫ് വോട്ട് റൈഡിന് ജില്ലയിൽ തുടക്കമായി
മലപ്പുറം: ‘ഇന്ത്യയാണ് ശരി’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പാർലമെന്റ് മണ്ഡലം വിദ്യാർത്ഥി സംഗമത്തിൻ്റെ ഭാഗമായി നടക്കുന്ന വോട്ട് റൈഡിന് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. നജീബ് കാന്തപുരം എം.എൽ.എ മലപ്പുറം മഅ്ദിൻ പോളിടെക്‌നിക് രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് ഷാഹിദ്.കെ.ടിയെ വോട്ടർ പട്ടികയിൽ പേര് ചേർത്ത് കൊണ്ടാണ് വോട്ട് റൈഡിന് തുടക്കം കുറിച്ചത്. ‘ജീത്തോ ഇന്ത്യ’ എന്ന പേരിലാണ് പാർലിമെന്റ് വിദ്യാർത്ഥി സംഗമങ്ങൾ നടക്കുന്നത്. സംഗമങ്ങളുടെ ഭാഗമായി നടക്കുന്ന വോട്ട് ചേർക്കലാണ് വോട്ട് റൈഡ് എന്ന പേരിൽ ശാഖ തലത്തിൽ നടക്കുക. മുഴുവൻ വോട്ടുകളും പട്ടികയിൽ ചേർക്കാനുള്ള നടപടികളും ക്യാമ്പയിൻ്റെ ഭാഗമായി ഉറപ്പ് വരുത്തും.
ചടങ്ങിൽ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫാരിസ് പൂക്കോട്ടൂർ, ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജില്ലാ സെക്രട്ടറിമാരായ നവാഫ് കള്ളിയത്ത്, ഷിബി മക്കരപ്പറമ്പ്, വി.പി.ജസീം, സി.പി.ഹാരിസ്, സംസ്ഥാന കമ്മിറ്റി അംഗം അഖിൽ കുമാർ ആനക്കയം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, ജില്ലാ വിംഗ് കൺവീനർ ആഷിഖ് പാതാരി, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: ജസീൽ പറമ്പൻ, ആഷിഖ് പള്ളിമുക്ക് തുടങ്ങിയവർ സംബന്ധിച്ചു.
മകളെ ബലാൽസംഗം ചെയ്തെന്ന കേസിൽ പിതാവിനെ 123 വർഷം തടവിന് ശിക്ഷിച്ച് മഞ്ചേരി കോടതി
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]