മുതിർന്ന മാധ്യമ പ്രവർത്തകൻ സീതി കെ.വയലാർ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ സീതി കെ.വയലാർ അന്തരിച്ചു

കരിപ്പൂർ: മുതിർന്ന മാധ്യമ പ്രവർത്തകൻ സീതി കെ.വയലാർ അന്തരിച്ചു. വളരെ വർഷങ്ങളായി കരിപ്പൂരിൽ മലയാള മനോരമയുടെ ലേഖകനായിരുന്നു.

നിര്യാണത്തിൽ മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി അനുശോചിച്ചു. മാധ്യമപ്രവർത്തനത്തോടൊപ്പം. കലാ സാംസ്കാരിക രംഗത്തെ സാന്നിധ്യവുമായിരുന്ന സീതി ഞാനുമായി അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്നതായി ഇ. ടി പറഞ്ഞു.  എം.ഇ.എസ് ജേണലിന്റെ എഡിറ്ററായി പ്രവർത്തിച്ച അദ്ദേഹം പിന്നോക്ക വിഭാഗങ്ങളുടെ വിഷയങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാലിയേറ്റീവ് രംഗത്തും ഭിന്ന ശേഷി കുട്ടികളുടെ വിഷയങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തി. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ കരിപ്പൂർ വിമാനത്താവളം, ഹജ്ജ് ഹൗസ് തുടങ്ങിയ പൊതു വിഷയങ്ങളിലും ഏറെ ഇടപെടലുകൾ അദ്ദേഹം നടത്തിയതും ഇ. ടി ഓർമിച്ചു.

ഖാഇദെമില്ലത്ത് സെന്ററിന് യു.എസ്.എ-കാനഡ കെ.എം.സി.സികൾ സമാഹരിച്ച തുക കൈമാറി

Sharing is caring!