കരിപ്പൂരിലെ ഹജ് വിമാനടിക്കറ്റ് നിരക്ക് വർധന; താക്കീതുമായി മുസ്ലിം യൂത്ത് ലീ​ഗ്

കരിപ്പൂരിലെ ഹജ് വിമാനടിക്കറ്റ് നിരക്ക് വർധന; താക്കീതുമായി മുസ്ലിം യൂത്ത് ലീ​ഗ്

കരിപ്പൂർ: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് കേരളത്തിൽ നിന്ന് അപേക്ഷ നൽകിയ തീർത്ഥാടകരിൽ ഏറിയ പങ്കും എംബാർക്കേഷൻ പോയിന്റ് ആയി തിരഞ്ഞെടുത്ത കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അന്യായമായ ഹജ്ജ് യാത്ര നിരക്ക് കുത്തനെ വർധിപ്പിക്കാനുളള തീരുമാനത്തിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കരിപ്പൂർ എയർപോർട്ടിന് മുമ്പിൽ നടത്തിയ സമര സംഗമം താക്കീതായി.

കേന്ദ്ര സർക്കാരും ഹജ്ജ് കമ്മിറ്റിയും എയർ ഇന്ത്യയും തമ്മിലുളള ഒത്തു കളിയാണ് അന്യായമായ നിരക്ക് വർദ്ധനവിലൂടെ വ്യക്തമാവുന്നത്.  കേരളത്തിലെ മറ്റു വിമാനത്താവളങ്ങളായ കൊച്ചി ,കണ്ണൂർ എന്നിവയെ അപേക്ഷിച്ച്‌ 85,000 രൂപയാണ് കരിപ്പൂർ വഴി ഹജ്ജിനു പോകുന്നവർ അധികമായി നൽകേണ്ടത്. സംസ്ഥാനത്ത് തന്നെ എല്ലാ വർഷവും ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ യാത്ര പുറപ്പെടുന്നത് കരിപ്പൂർ എയർപോർട്ട് വഴിയാണ്. ഇതിനെ ചൂഷണം ചെയ്തു കൊണ്ട് കോർപ്പറേറ്റുകളെ സഹായിക്കാനായി ഇരട്ടിയിലധികം തുക ഈടാക്കാനുള്ള തീരുമാനം കടുത്ത വിവേചനമാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ ഈ വിഷയത്തിൽ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ തുടരുന്ന മൗനം സംശയാസ്‌പദമാണ്. കരിപ്പൂർ വിമാനത്താവളത്തോട് കേന്ദ്ര സർക്കാർ നിരന്തരമായി തുടരുന്ന അവഗണനയുടെ മറ്റൊരു ഉദാഹരണമാണിതെന്ന് സമരത്തിൽ സംസാരിച്ച നേതാക്കൾ പറഞ്ഞു. ഇതിനെതിരെ കൂടിയായിരുന്നു യൂത്ത് ലീഗ് സമരം. വിശ്വാസികളോടുള്ള ഈ കടുത്ത അനീതി അവസാനിപ്പിച്ചില്ലെങ്കിൽ തുടർ സമരങ്ങളുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു.

ചങ്ങരംകുളത്തെ തിയറ്ററില്‍ നിന്ന് വീണ് മുക്കത്തെ തിയറ്റര്‍ ഉടമ മരിച്ചു

സമര സംഗമം ദേശീയ മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സൻ ആലംഗീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ് സ്വാഗതം പറഞ്ഞു.  യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി പി അഷ്റഫ് അലി , എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സജു, മുസ്ലിം ലീഗ് കൊണ്ടോട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജബ്ബാർ ഹാജി, ജനറൽ സെക്രട്ടറി പി കെ സി അബ്ദുറഹിമാൻ,ജില്ലാ യൂത്ത് ലീഗ് ട്രഷറർ ബാവ വിസപ്പടി,മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളായ നസീം പുളിക്കൽ,സി കെ ശാക്കിർ,മുജീബ് പൂക്കോട്ടൂർ,മുസ്തഫ തങ്ങൾ,അഷ്‌റഫ്‌ മടാൻ, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ കുരിക്കൾ മുനീർ, ഐ പി എ ജലീൽ, കെ എം അലി, സി അസീസ്, കെ സി ശിഹാബ്, യൂസുഫ് വല്ലാഞ്ചിറ, നിഷാജ് എടപ്പറ്റ, ജില്ലാ പ്രവർത്തകസമിതി അംഗങ്ങളായ അഡ്വ. എൻ എ കരീം, കെ ശാഹുൽ ഹമീദ് മുണ്ടക്കുളം , ശറഫുദ്ധീൻ കൊടക്കാടൻ ,സൈജൽ ആമയൂർ, സജറുദ്ദീൻ മൊയ്തു വി എം, സി എ ബഷീർ, ഷംസുദ്ധീൻ പുല്ലാട്ട് ,ഷാഫി കാടേങ്ങൽ, യു എ റസാഖ് ,പി എം സാലിം,സിദ്ധീഖ് വാഫി ,കബീർ മുതുപറമ്പ്, ഫെബിൻ കളപ്പാടൻ, ഹാരിസ് എംസി, അനീസ് കൂരിയാടൻ, വി കെ എ ജലീൽ,സി.ടി റഫീഖ്,നൗഷാദ്‌ പുളിക്കൽ ,പി.വി. എ ലത്തീഫ്, എംഎ റഹീം തുടങ്ങിയവർ സംബന്ധിച്ചു .

Sharing is caring!