മദ്യപിച്ച് പോലീസ് ജീപ്പോടിച്ച് അപകടം; പോലീസുകാരന് സസ്പെൻഷൻ
മലപ്പുറം: മങ്കടയിൽ മദ്യപിച്ച് പൊലീസിന്‍റെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെയാണ് സസ്പെനന്‍ഡ് ചെയ്തുകൊണ്ട് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയത്. സംഭവത്തില്‍ എഎസ്ഐയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്.
ഇന്നലെ രാത്രിയാണ് മലപ്പുറം മക്കരപ്പറമ്പിൽ പൊലീസ് വാഹനം അപകടമുണ്ടാക്കിയത്. യുവാക്കൾ സഞ്ചരിച്ച കാറിൽ പൊലീസ് വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്. മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിച്ച വാഹനം മറ്റൊരു ബൈക്കിനെയും ഇടിക്കാൻ ശ്രമിച്ചു.
കക്കാടംപൊയിൽ റൂട്ടിൽ വാഹനാപകടം, കാവനൂർ സ്വദേശി മരിച്ചു
നിർത്താതെ പോയ പൊലീസ് ജീപ്പ് നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെയാണ് പൊലീസുകാരന്‍ വണ്ടിയോടിച്ചതെന്ന് വ്യക്തമായത്. ഗോപി മോഹൻ വണ്ടിയെടുത്ത് പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. പിന്നീട് മങ്കടയിൽ നിന്ന് പൊലീസ് എത്തി ഗോപി മോഹനെ അറസ്റ്റ് ചെയ്തു.കാറിൽ ഉണ്ടായിരുന്ന യുവാവിന്‍റെ പരാതിയിൽ മദ്യപിച്ച് വണ്ടി ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും ഗോപി മോഹനെതിരെ കേസ് എടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




