കക്കാടംപൊയിൽ റൂട്ടിൽ വാഹനാപകടം, കാവനൂർ സ്വദേശി മരിച്ചു

കക്കാടംപൊയിൽ റൂട്ടിൽ വാഹനാപകടം, കാവനൂർ സ്വദേശി മരിച്ചു

അരീക്കോട്: മലയോര ഹൈവേയിൽ കൂമ്പാറ – കക്കാടംപൊയിൽ-നിലമ്പൂർ റോഡിൽ ആനക്കല്ലുംപാറയിൽ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റ അരീക്കോട് സ്വദേശി മരിച്ചു. കാവനൂർ കാരാപറമ്പ് പുത്തൻപീടിക മുനീബ്(32) ആണ് മരിച്ചത്. സഹയാത്രികൻ കാവനൂർ സ്വദേശിയായ അനീസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രാത്രി കക്കാടംപൊയിൽ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ബുള്ളറ്റാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മുനീബിന്റെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നവംബറിൽ ഇതേ സ്ഥലത്ത് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടു വിദ്യാർത്ഥികൾ മരിച്ചിരുന്നു.

കെട്ടിടത്തിൽ പരിശോധനയ്ക്കിടെ താഴ്ച്ചയിലേക്ക് വീണു, തിരൂരിൽ ഹെഡ് നേഴ്സ് മരിച്ചു

Sharing is caring!