കെട്ടിടത്തിൽ പരിശോധനയ്ക്കിടെ താഴ്ച്ചയിലേക്ക് വീണു, തിരൂരിൽ ഹെഡ് നേഴ്സ് മരിച്ചു
തിരൂർ: ജില്ലാ ആശുപത്രി കെട്ടിടത്തിൽ നിന്നും കാൽ തെന്നി വീണ് ഹെഡ് നഴ്സ് മരണപ്പെട്ടു.. ഹെഡ് നഴ്സ് ചാലക്കുടി വെട്ടുകടവ് തോപ്പിൽ ആന്റോയുടെ ഭാര്യ മിനിമോളെയാണ് (48) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. പുതുതായി നിർമ്മിക്കുന്ന ഓംങ്കോളജി കെട്ടിടത്തിന് ഒന്നാം നിലയിൽ നഴ്സിംഗ് സൂപ്രണ്ട് ശൈലജയുമൊത്ത് സന്ദർശിക്കാൻ പോയ സമയത്താണ് സംഭവം. കാൽ തെന്നി 15 അടിയോളം താഴേക്ക് വീഴുകയായിരുന്നു. തലക്കും നടുവിനും വയറിനും ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സക്ക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു തുടർന്ന് ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
മോദിക്ക് നന്ദി പറഞ്ഞ് പുലിവാല് പിടിച്ച് ശിഹാബ് ചോറ്റൂര്‍; ഒടുവില്‍ ഫേസ്ബുക്ക് പോസ്റ്റ് മുക്കി
തൃശ്ശൂര്‍ ചാലക്കുടി സ്വദേശിനിയായ ഇവർ രണ്ട് വർഷം മുമ്പാണ് തിരൂർ ജില്ലാ ആശുപത്രിയിൽ ഹെഡ് നെഴ്സായി ജോലിയിൽ പ്രവേശിച്ചത്. ഉടൻ തന്നെ നടപ്പാക്കാൻ പോകുന്ന ട്രാൻസ്ഫർ ലിസ്റ്റിൽ പേരുണ്ടായിരുന്നു. മക്കൾ-ജോയൽ, ഏയ്ഞ്ചൽ. സംസ്ക്കാരം വ്യാഴാഴ്ച്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന പള്ളിയിൽ.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]