മോദിക്ക് നന്ദി പറഞ്ഞ് പുലിവാല് പിടിച്ച് ശിഹാബ് ചോറ്റൂര്‍; ഒടുവില്‍ ഫേസ്ബുക്ക് പോസ്റ്റ് മുക്കി

മലപ്പുറം: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂര്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ശിഹാബ് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞത്. ഇന്ത്യന്‍ മുസല്‍മാന്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനം ശക്തമായതോടെ അദ്ദേഹം പോസ്റ്റ് ഒഴിവാക്കി.
മലപ്പുറത്ത് നിന്ന് മക്കയിലേക്ക് കാല്‍നട യാത്ര പോയാണ് ശിഹാബ് പ്രശസ്തനാകുന്നത്. പോസ്റ്റിന് കീഴില്‍ വന്‍ വിമര്‍ശനമാണ് ശിഹാബിനെതിരെ ഉയര്‍ന്നത്. ഇതിന് വേണ്ടിയാണോ നടന്ന് ഹജ്ജിന് പോയതെന്ന ചോദ്യവും പല കോണില്‍ നിന്നും ഉയര്‍ന്നു. ഇതോട് കൂടിയാണ് പോസ്റ്റ് ശിഹാബ് പിന്‍വലിച്ചത്.
തുടര്‍ന്ന് തന്റെ പോസ്റ്റിന് അയോധ്യ വിഷവുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ശിഹാബെത്തി.
ക്ഷേത്ര പ്രദക്ഷിണവഴിക്ക് ഭൂമി സൗജന്യമായി നല്‍കി അബ്ദു റസാഖ്
പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ
മുമ്പു നടന്ന ഒരു പരിപാടിയുടെ പോസ്റ്റില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്തു.
അത് വൈറല്‍ ആകുകയും പല ദേശീയ പ്രമുഖരും അത് ഷെയര്‍ ചെയ്തു കണ്ടപ്പോള്‍
രാജ്യത്തിന്റെ pm എന്നെപോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിനു ലൈക് ചയ്തതില്‍ അത്ഭുതം തോന്നി
അപ്പോള്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് ഞാന്‍ അല്പം മുമ്പു പോസ്റ്റ് ഇട്ടതു.
അത് അയോദ്ധ്യ വിഷയവുമായി യാതൊരു ബന്ധവും ഇല്ല.
എന്ന് മാത്രമല്ല ഫാസിസവുമായി ഒരിക്കലും രാജിയാവനില്ല.
ഞാന്‍ ചിന്തിക്കാത്ത തരത്തിലാണ് സോഷ്യല്‍ മീഡിയ വാര്‍ത്ത വരുന്നത്.
ഈ സത്യാവസ്ത അറിയാതെ ആണ് പലരും പ്രതികരിക്കുന്നത്.അത് അല്ലാഹുവിനു വിടുന്നു.
ആത്മാര്‍ത്ഥമായി പറയുന്ന ഈ വാക്കുകള്‍ സ്വീകരിക്കുന്നവര്‍
ദയവ് ചയ്തു അത് ഷെയര്‍ ചെയ്യരുത് എന്ന് പറയുന്നു.
ഹബീബായ നബിയെ സ്‌നേഹിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഒരിക്കലും
ഫാസിസത്തെ ഞാന്‍ പിന്തുണക്കില്ല
വിശദീകരണം ഇല്ലാതെ
തെറ്റിദ്ധാരണ വരുന്ന തരത്തില്‍ ഇട്ട പോസ്റ്റിനു ഞാന്‍
എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
അല്ലാഹു നമ്മെ സത്യ വിശ്വാസികളില്‍ ഉള്‍പ്പെടുത്തട്ടെ
ശിഹാബ് ചോറ്റൂര്‍
RECENT NEWS

മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിക്ക് നിപ്പയില്ല
മലപ്പുറം: മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 [...]