570 ഭൂരഹിത പട്ടയവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കി സര്‍ക്കാര്‍

570 ഭൂരഹിത പട്ടയവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കി സര്‍ക്കാര്‍

മലപ്പുറം: ഒരുപിടി മണ്ണ് സ്വന്തമായി കിട്ടിയതിന്റെ തിളക്കം നിലമ്പൂര്‍ പാടിക്കുന്ന് കോളനിയില്‍ താമസിക്കുന്ന 80കാരി കാളിയുടെ കണ്ണുകളില്‍ കാണാമായിരുന്നു. ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ കൈമാറിയ ഭൂമിയുടെ രേഖകള്‍ ഏറ്റുവാങ്ങാന്‍ എത്തിയവരില്‍ ഒരാളായിരുന്നു കാളി. അവരുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. ആ മണ്ണില്‍ പൊന്നു വിളയിക്കാനും പുരയിടം വയ്ക്കാനുള്ള ഉത്സാഹവും.

‘സന്തോഷായി… ഈ തിക്കിത്തിരക്കലിന് ഒരു അവസാനായല്ലോ. ഞാനും എന്റെ മക്കളും മരുമക്കളും പേരമക്കളും രണ്ടു മുറികളുള്ള ഒരു വീട്ടിലാണ് ഇത്രേം കാലം കഴിഞ്ഞത്..’ കാളിയുടെ വാക്കുകള്‍ക്ക് മകള്‍ ഗീതയുടെ കണ്ണീരിന്റെ അകമ്പടി.

മുഈൻ അലി തങ്ങൾക്കെതിരെ ഭീഷണി; കേസെടുത്ത് മലപ്പുറം പോലീസ്
വീട്ടില്‍ അംഗസംഖ്യ കൂടുമ്പോള്‍ അയലത്തെ വീടുകളിലാണ് ഇവര്‍ രാത്രി കിടക്കാന്‍ പോയിരുന്നത്.’പൊട്ടിപ്പൊളിഞ്ഞ കക്കൂസ് നന്നാക്കാനുള്ള സഹായം പോലും ഞങ്ങള്‍ക്ക് മുന്‍പ് കിട്ടിയിരുന്നില്ലെന്ന് ഗീത പറയുമ്പോഴും വീടെന്ന സ്വപ്നത്തിന് അധികം ദൂരമില്ലെന്ന ആശ്വാസം അവരുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. പാടിക്കുന്നില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള തൃക്കൈകുത്തിലാണ് ഇന്നലെ കാളിക്കും കുടുംബത്തിനും ഭൂമി അനുവദിച്ചു കിട്ടിയത്.

കൊമ്പന്‍കല്ലില്‍ താമസിക്കുന്ന കൃഷ്ണന്‍കുട്ടിക്കും ഭാര്യ നീലിക്കും മനസ്സില്‍ സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവാണ്. ‘ ആധാറും വോട്ടര്‍ കാര്‍ഡും എല്ലാം ഉണ്ടായിട്ടും ജീവിതത്തില്‍ ഒരു തുണ്ട് ഭൂമിയുടെ രേഖ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അതിപ്പോള്‍ കിട്ടി..’ പട്ടയം നെഞ്ചോട് ചേര്‍ത്ത് കൃഷ്ണന്‍ കുട്ടി പറയുമ്പോള്‍ ഭാര്യ നീലിക്കും അത് കണ്ണീര്‍ നനവായി. ‘ കുറ്റിപ്പുര പോലുള്ള ഒരു വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഇനിയിപ്പോള്‍ അടച്ചറപ്പുള്ള ഒരു വീട് സ്വപ്നം കാണാമല്ലോ..’ നീലിയുടെ വാക്കുകള്‍.
വീടിനുള്ള ധനസഹായം ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

പട്ടയ വിതരണമേളയില്‍ പങ്കെടുത്ത 570 കുടുംബങ്ങളും മടങ്ങിയത് സ്വന്തം പേരില്‍ കുറച്ചു ഭൂമിയും ആയിട്ട് മാത്രമല്ല. മനസ്സില്‍ കുറേ സ്വപ്നങ്ങളും ആയിട്ട് കൂടിയാണ്.

 

Sharing is caring!