കൊണ്ടോട്ടിയിൽ മൊബൈൽ കട പൊളിച്ച് മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
കൊണ്ടോട്ടി: ബസ് സ്റ്റാൻഡിനു സമീപത്തെ മൊബൈല്‍ കട പൊളിച്ച് നാല് ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ കവർന്ന കേസില്‍ കർണാടക സ്വദേശികളായ രണ്ടു പേർ പിടിയില്‍. കർണാടക ചിക്കബല്ലാപുരം തട്ടനാഗരി പള്ളി സ്വദേശി ഹരിഷ (23), മട്കേരരി കൈക്കേരി ഗാന്ധിനഗർ സ്വദേശി മോഹൻ കുമാർ (27) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വർഷം ഒക്ടോബർ 29നു രാത്രിയായിരുന്നു സംഭവം. ഹരിഷയാണ് മൊബൈല്‍ കട പൊളിച്ച് ഫോണുകള്‍ കവർന്നത്. തുടർന്ന് ബെംഗളൂരുവില്‍ എത്തിയ ഇയാള്‍ കർണാടക പൊലീസിലെ ഹോം ഗാർഡ് കൂടിയായ മോഹനന്റെ സഹായത്തോടെ ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തുകയായിരുന്നു.
വില കൂടിയ മൊബൈലുകള്‍ വളരെ തുച്ഛമായ തുകയ്ക്കാണ് വില്‍പന നടത്തിയത്. കർണാടക – ആന്ധ്ര അതിർത്തി പ്രദേശമായ ബാഗ്യപള്ളിയില്‍ നിന്നാണ് ഹരിഷയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഹരിഷയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് കണ്ണൂർ പയ്യന്നൂർ ബസ് സ്റ്റാൻഡിനു സമീപത്തെ മൊബൈല്‍ കട പൊളിച്ച് അരലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലും തുമ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]