ചങ്ങരംകുളത്ത് അമ്മയും മകളും കിണറ്റിൽ വീണ നിലയിൽ, രണ്ടര വയസുകാരിയായ മകൾ മരിച്ചു

ചങ്ങരംകുളത്ത് അമ്മയും മകളും കിണറ്റിൽ വീണ നിലയിൽ, രണ്ടര വയസുകാരിയായ മകൾ മരിച്ചു

ചങ്ങരംകുളം: രണ്ടര വയസുകാരിയെ ചങ്ങരംകുളത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കിണറ്റിൽ വീണ് അവശയായ നിലയിൽ കണ്ടെത്തിയ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്റിനാണ് മരിച്ചത്.

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഹസീനയേയും മകളേയും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തി ഇരുവരേയും പുറത്തെടുത്തെങ്കിലും ഇശ മെഹ്റിൻ മരിച്ചു. ഹസീനയെ ​ഗുരുതര പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുമായി ഹസീന ആത്മഹത്യ ശ്രമം നടത്തുകയായിരുന്നെന്നാണ് കേസന്വേഷിക്കുന്ന പെരുമ്പടപ്പ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ഭർത്താവ് റഫീഖ് വിദേശത്താണ്. അഞ്ച് വർഷം മുമ്പായിരുന്നു വിവാഹം.

ഖത്തറിൽ ദീർഘകാലം ക്യമാറമാനായി ജോലി ചെയ്ത പരപ്പനങ്ങാടി സ്വദേശി അന്തരിച്ചു

Sharing is caring!