കോട്ടക്കലിൽ വീട് കൂത്തി തുറന്ന് 34 പവൻ കവർന്ന കേസിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
കോട്ടക്കൽ: എടരിക്കോട് വീട് കുത്തിത്തുറന്ന് 34 പവന് സ്വർണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ തൊണ്ടിമുതല്‍ വില്പന നടത്തിയ ഒരു സ്ത്രീകൂടി കോട്ടക്കല്‍ പൊലിസ് പിടിയില്‍. അമ്പലവട്ടത്തെ നാരായണന് വൈദ്യരുടെ വീട്ടിലാണ് ക്രിസ്തുമസ് രാത്രിയിൽ മോഷണം നടന്നത്.
തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി വള്ളിയാണ്(48) അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി ഇന്‍സ്പെക്ടര്‍ അശ്വത് എസ്. കാരന്മയില് അറിയിച്ചു. കുപ്രസിദ്ധ മോഷ്ടാവും മുഖ്യപ്രതിയുമായ പാലക്കാട് പറളി സ്വദേശി രമേശ് എന്ന ഉടുമ്പ് രമേശ് (36), വാഴക്കാട് ആനന്ദയൂര്‍ സ്വദേശി പിലാത്തോട്ടത്തില്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (35), പുളിക്കല്‍ ഒലവറ്റൂര്‍ മാങ്ങാറ്റുമുറി സ്വദേശി മാങ്ങാട്ടുച്ചാലില്‍ കൊളത്തോട് വീട്ടില്‍ ഹംസ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
താനൂര്‍ സിവില്‍ സ്റ്റേഷന് നിര്‍മാണം: നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദു്റഹിമാന്‍
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]