പൊന്നാനിയിൽ ലഹരി വിൽപന ചോദ്യം ചെയ്ത യുവാവിന് മർദനം; പോലീസ് കേസെടുത്തു

പൊന്നാനിയിൽ ലഹരി വിൽപന ചോദ്യം ചെയ്ത യുവാവിന് മർദനം; പോലീസ് കേസെടുത്തു

പൊന്നാനി: ലഹരി വില്പന ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ചതായി പരാതി. പുതുപൊന്നാനി കടൽ മുറ്റം പാർക്കിൽ വെച്ചാണ് സംഭവം.  വ്യാഴാഴ്ച രാത്രി 10 മണിക്ക് 7 പേർ മാരാകായുധങ്ങളുമായി സംഘടിച്ച് മർദ്ധിച്ചതായാണ് പരാതി.

പൊന്നാനി മുല്ലാ റോഡിലെ കടൽ മുറ്റം പാർക്കിൽ വെച്ചാണ് സംഭവം. അക്രമത്തിൽ കൈക്കും കാലിനും പരിക്കേറ്റ മോയന്റെ കത്ത് ഫിറോസ് (30) താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ച അവശനായ ഫിറോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സുഹ്യത്ത് സൈനുദ്ധീനെയും അക്രമിച്ചു.  ഫിറോസിന്റെ പണവും മൊബൈൽ ഫോണും അക്രമി സംഘം കവർന്നു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ യുവാക്കളാണ് ഫിറോസിനെ മർദ്ദിച്ചതെന്നാണ് പരാതി. ഗൾഫിലായിരുന്ന ഫിറോസ് നാട്ടിൽ ഷവർമ്മ മേക്കറാണ്. സംഭവത്തിൽ പൊന്നാനി പൊലീസിൽ പരാതി നൽകി.

പൂർണ ഗർഭിണിയെ കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ചു.

Sharing is caring!