പൂർണ ഗർഭിണിയെ കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ചു.

പരപ്പനങ്ങാടി: പൂർണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷയെയാണ് കാറിടിച്ചത്. ഇന്ന് രാവിലെ കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള ലാബിൽ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടുവന്ന് ഇടിക്കുകയായിരുന്നു.
തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ സർജറിക്ക് വിധേയമാക്കി. തുടർന്നാണ് ഗർഭസ്ഥ ശിശു മരിച്ചെന്ന് കണ്ടെത്തിയത്.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]