രാഹുൽ മങ്കൂട്ടത്തിലിന്റെ അറസ്റ്റ് : മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം

രാഹുൽ മങ്കൂട്ടത്തിലിന്റെ അറസ്റ്റ് : മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം

മലപ്പുറം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഡിസിസിയിൽ നിന്നും ആരംഭിച്ച പ്രതിഷേധം മലപ്പുറം ടൗണിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു.

ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, സംസ്ഥാന ഭാരവാഹികളായ ഉമ്മറലി കാരെക്കാട്,ആസാദ് തമ്പാനങ്ങാടി,മുഹമ്മദ്‌ പാറയിൽ,സഫീർജാൻ പാണ്ടിക്കാട്,ഷാനിദ് എ.കെ,മുഹമ്മദ്‌ ഷിമിൽ,ജില്ലാ ഭാരവാഹികളായ പ്രജിത്,ബിജേഷ്,ഷാജഹാൻ വടക്കാങ്ങര,റഹീം മൂർക്കൻ,അനീസ്, ജിഹാദ്,റിഷാദ്,സക്കീർ, സൈഫുദ്ധീൻ,നിയാസ് അഹമ്മദ്, മുഹമ്മദ്‌ സഫ്‌വാൻ തുടങ്ങിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധ പരിപാടിക്ക് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഉമ്മറലി കാരെക്കാട്,മുഹമ്മദ്‌ പാറയിൽ,ആസാദ് തമ്പാനങ്ങാടി,സഫീർജാൻ പാണ്ടിക്കാട്,ഷാനിദ് എ.കെ,മുഹമ്മദ്‌ ഷിമിൽ,ജില്ലാ ഭാരവാഹികളായ പ്രജിത്,റാഷിദ് പൂക്കോട്ടൂർ,ബിജേഷ്,തക്കിയുദ്ധീൻ,നാസർ തെന്നല,അനീഷ് അങ്ങാടിപ്പുറം തുടങ്ങിയവർ സംസാരിച്ചു.

അടയ്ക്ക മോഷണ സംഘത്തെ വലയിലാക്കി ചങ്ങരംകുളം പോലീസ്‌

Sharing is caring!