അടയ്ക്ക മോഷണ സംഘത്തെ വലയിലാക്കി ചങ്ങരംകുളം പോലീസ്‌

അടയ്ക്ക മോഷണ സംഘത്തെ വലയിലാക്കി ചങ്ങരംകുളം പോലീസ്‌

ചങ്ങരംകുളം:വില്‍പനക്കായി ഉണക്കി സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപയുടെ അടക്ക മോഷ്ടിച്ച സംഘത്തെ ചങ്ങരംകുളം പോലീസ് പിടികൂടി. പുറങ്ങ മാരാമറ്റം സ്വദേശി 23 വയസുള്ള നിസാര്‍, എരമംഗലം സ്വദേശി 22 വയസുള്ള രാഹുല്‍ എന്നിവരെയാണ് ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

വീടുകളിലും ഗോഡൗണുകളിലും ചാക്കിലാക്കി സൂക്ഷിച്ച അടക്കയാണ് സംഘം മോഷ്ടിച്ച് വന്നത്.ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ നന്നംമുക്കില്‍ നിന്ന് 15 ചാക്ക് അടക്ക മോഷണം പോയിരുന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ,കോക്കൂര്‍ നിന്ന് 9 ചാക്ക് അടക്കയും,മൂക്കുതലയില്‍ നിന്ന് 4 ചാക്ക് അടക്കയും മോഷണം പോയി.അടക്ക മോഷണം പോവുന്നത് പതിവായതോടെയാണ് ചങ്ങരംകുളം പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.സിസി ടിവികള്‍ പരിശോധിച്ച് ആഴ്ചകളോളം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്.

പൊന്നാനിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന സെമിനാര്‍

വാടകക്കെടുത്ത ഇന്നോവയിലാണ് സംഘം രാത്രി കാലങ്ങളില്‍ സഞ്ചരിച്ച് അടക്ക മോഷ്ടിച്ച് വന്നത്.പിടിയിലായവര്‍ സമാനമായ മറ്റു കേസുകളില്‍ പ്രതികളാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.   മലപ്പുറം തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലെ തൃത്താല ,ചാലിശ്ശേരി,കുന്നംകുളം,വളാഞ്ചേരി,ചങ്ങരംകുളം,പെരുമ്പടപ്പ് തുടങ്ങിയ സ്റ്റേഷന്‍ പരിധിയിലായി അടുത്തിടെ നിരവധി സ്ഥലങ്ങളില്‍ അടക്ക മോഷണം പോയിരുന്നു. പിടിയിലായ സംഘത്തിന് മറ്റു സ്ഥലങ്ങളില്‍ നടന്ന മോഷണത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.

എസ്‌ഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ രാജേഷ് പോലീസുകാരായ സുജിത്ത്,ശ്രീഷ്,മനോജ്,സുരേഷ്,ഷിജു,കബില്‍ദേവ് സ്‌ക്വോഡ് അംഗങ്ങളായ,ഉദയന്‍,ജയപ്രകാശ്,എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!