കൈത്താങ്ങ് പദ്ധതി ഏഴാം ഘട്ട ഫണ്ട് സമാഹരണം; ജില്ലാ സംഗമങ്ങള്‍ക്ക് തുടക്കമായി

കൈത്താങ്ങ് പദ്ധതി ഏഴാം ഘട്ട ഫണ്ട് സമാഹരണം; ജില്ലാ സംഗമങ്ങള്‍ക്ക് തുടക്കമായി

ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജില്ലാ തല സംഗമങ്ങള്‍ക്ക് തുടക്കമായി. 2024 ഫെബ്രുവരി 9-ന് നടത്തുന്ന ഏഴാം ഘട്ട ഫണ്ട് സമാഹരണ പരിപാടികളുടെ ഭാഗമായാണ് ജില്ലാ തല സം​ഗമങ്ങൾ. ചേളാരി സമസ്താലയത്തില്‍ നടന്ന മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലാ തല സംഗമം കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ വിഷയാവതരണം നടത്തി.

വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ബി.എസ്.കെ തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് സത്താര്‍ പന്തലൂര്‍, ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ പ്രസിഡണ്ട് കെ.സി മുഹമ്മദ് ബാഖവി, എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കെ.ടി ഹുസൈന്‍ കുട്ടി മൗലവി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ പ്രസംഗിച്ചു. കൈത്താങ്ങ് പദ്ധതി കോ-ഓഡിനേറ്റര്‍ കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും എസ്.കെ.എം.എം.എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം നന്ദിയും പറഞ്ഞു.

ചങ്ങരംകുളം സ്വദേശിയായ യുവാവ് യു എ ഇയിൽ അന്തരിച്ചു

മഹല്ല് ശാക്തീകരണം, സംസ്‌കരണ പ്രവര്‍ത്തനങ്ങല്‍, പ്രസിദ്ധീകരണ പ്രചാരണം, ഇതര സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2015-ല്‍ സമസ്ത ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്ന കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായുള്ള ഏഴാം ഘട്ട ഫണ്ട് സമാഹരണമാണ് ഫെബ്രുവരി 9-ന് നടക്കുന്നത്. നാളെ രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ സംഗമം സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

Sharing is caring!