മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തുന്നവരായി മുസ്ലിങ്ങൾ മാറരുതെന്ന് സാദിഖലി തങ്ങൾ

മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തുന്നവരായി മുസ്ലിങ്ങൾ മാറരുതെന്ന് സാദിഖലി തങ്ങൾ

പട്ടിക്കാട്: മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തുന്നവരായി കേരളത്തിലെ മുസ്ലിമുകൾ മാറരുതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അജണ്ടകൾ സ്വന്തമായി തീരുമാനിക്കുന്നതിനുള്ള ശേഷി സമുദായത്തിന് ഉണ്ടാകണം. ആരെ സ്വീകരിക്കണം ആരെ തള്ളണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം. പട്ടിക്കാട് ജാമിഅ നൂരിയ വാർഷികത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ.

സദാത്തുക്കളും പണ്ഡിതൻമാരും ദീനിനെ സ്നേഹിക്കുന്ന സമ്പന്നൻമാരും ഒരുമിച്ച് നിന്നാണ് ജാമിഅയെ ഉന്നതിയിലേക്ക് നയിച്ചത്. ഈ ഐക്യമാണ് സമുദായത്തിന്റെ വളർച്ചയുടെ അടിസ്ഥാനമെന്നും തങ്ങൾ പറഞ്ഞു.

അധ്യക്ഷ പ്രസം​ഗം നടത്തിയ സമസ്ത പ്രസി‍ഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് സംസാരിച്ചത്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കന്ന കാലത്ത് പൂർവികരുടെ പാരമ്പര്യം മുറുകെപിടിച്ച് മുന്നോട്ട് പോകണമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയ്ക്ക് പല സംഘടനകളുമായും പ്രത്യേക സ്നേഹവും അടുപ്പവുമുണ്ടാകും. അത് തകർക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

​ഗോപിനാഥ് മുതുകാടിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി സി പി ശിഹാബ്

Sharing is caring!